ന്യൂയോർക്ക്: നിരവധി അമേരിക്കൻ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് നിഗൂഢമായ ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂജേഴ്സി, ന്യൂയോർക്ക്, പെൻസില്‍വാനിയ, മേരിലാൻഡ് എന്നിവിടങ്ങളില്‍ വ്യാപകമായി ഡ്രോണുകള്‍ കണ്ടെത്തിയതായാണ് റിപ്പോർട്ടുകളില്‍ പറയുന്നത്. ഇതോടെ സംഭവം എന്താണെന്ന് അറിയാതെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ ഡ്രോണുകള്‍ കണ്ടതായുള്ള റിപ്പോർട്ടുകള്‍ വ്യാപകമായി പുറത്തുവന്നതിന് പിന്നാലെ ജോ ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. സംഭവത്തില്‍ സുതാര്യത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ദുരൂഹമായ ഡ്രോണുകളുടെ ദൃശ്യങ്ങള്‍ കാണുകയാണെന്നും ഭരണകൂടത്തിന്റെ അറിവില്ലാതെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിന്റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഡ്രോണുകള്‍ വെടിവെച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.