“ഈ പ്രാർഥനയാണെന്റെ സൗഖ്യം…ആരോഗ്യത്തിൽ പുരോഗതി…”ആരാധകരുടെ പ്രാർഥനകൾക്ക് നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ…

ആരാധകരുടെ പ്രാർഥനകൾക്ക് നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ. ‘നിങ്ങളുടെ സ്നേഹാന്വേഷണങ്ങൾക്ക് നിറയെ സ്നേഹവും കടപ്പാടും. ഈ പ്രാർഥനയാണെന്റെ സൗഖ്യം. വീട്ടിൽ വിശ്രമിക്കുകയാണെന്നും പുരോഗതിയുണ്ടെന്നും’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ആരാധകർക്ക് ഹോളി ആശംസയും അദ്ദേഹം നൽകി.

Advertisements

സാവധാനത്തിൽ പുരോഗതി പ്രാപിക്കുകയാണെന്നും കുറച്ച് സമയം വേണ്ടി വരുമെന്നും ഡോക്ടർമാരുടെ നിർദേശങ്ങൾ പൂർണമായി അനുസരിക്കുകയാണെന്നും താരം ബ്ലോഗിൽ കുറിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ എല്ലാ പ്രൊജക്ടുകളും നിർത്തി വച്ചിരിക്കുകയാണെന്നും ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഡോക്ടർമാരുടെ അനുവാദം കിട്ടിയ ശേഷവുമേ പുനരാരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം വിശദമാക്കി.

‘പ്രൊജക്ട് കെ’ യുടെ ഷൂട്ടിങ്ങിനിടെ ഇന്നലെയാണ് അമിതാഭ് ബച്ചന് ഗുരുതരമായി പരുക്കേറ്റത്. ഹൈദരാബാദിൽ ഒരു ആക്ഷൻ സീൻ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. വീഴ്ചയിൽ വലതുഭാഗത്തെ വാരിയെല്ല് പൊട്ടി. പേശികൾക്കും സാരമായ പരുക്കേറ്റിരുന്നു.

Hot Topics

Related Articles