കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കൂടുതല്‍ പ്രതികരണവുമായി താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ധീഖ്. ഞങ്ങളുടെ പല അംഗങ്ങളെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിച്ചിട്ടില്ലെന്നും മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തിയെന്നും സിദ്ധീഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Advertisements
അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതല്‍ ചോദിച്ചത് എന്നാണ് പറഞ്ഞതെന്നും സിദ്ധീഖ് പറഞ്ഞു. റിപ്പോർട്ട് പുറത്തുവന്ന് അഞ്ചു ദിവസങ്ങള്‍ക്കു ശേഷമാണ് താരസംഘടനയായ അമ്മയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ പ്രതികരണമുണ്ടായത്.