കൊച്ചി: അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ സിദ്ദിഖിന്റെ രാജിക്കായി മുറവിളി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നിലെ യുവനടി പീഡന ആരോപണവുമായി രംഗത്തെത്തിയതോടെ, അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അമ്മ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ് എന്നിവർ രംഗത്തെത്തി. ഇവർക്ക് പിന്തുണയുമായി കമ്മറ്റി അംഗങ്ങളായ ടൊവിനോ, അൻസിബ, ടിനി ടോം എന്നിവരും വന്നു.
പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് സിദ്ദിഖ് അനുകൂലികൾ രംഗത്തെത്തിയതോടെ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങൾ തന്നെ നടന്നു. അമ്മ സംഘടന എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഭിന്നിപ്പ് ഉയർന്നതോടെ ഞായറാഴ്ച രാവിലെ സിദ്ദിക്ക് അമ്മ പ്രസിഡന്റ് മോഹൻലാലിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. പിന്നാലെയാണ് രാജിവച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് മോഡൽ കൂടിയായ രേവതി സമ്ബത്ത് ആരോപണങ്ങൾ ഉന്നയിച്ചത്. 2016-ൽ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ.