കൊച്ചി : താനാണ് അമ്മയെ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തതെന്നും സംഘടനക്ക് അവമതിപ്പുണ്ടാക്കുന്നത് താനാണോ സെക്രട്ടറി ഇടവേള ബാബുവാണോ എന്ന് പരിശോധിക്കണമെന്നും നടനും എംഎല്‍എയുമായ കെ.ബി ഗണേഷ്കുമാര്.
താരസംഘടനയായ ‘അമ്മ’ ക്ലബ്ബ് തന്നെയാണെന്ന് ആവര്‍ത്തിച്ച് സെക്രട്ടറി ഇടവേള ബാബു രംഗത്ത് വന്നതിനെ തുടര്‍ന്നാണ് നടന്റെ പ്രതികരണം. ഇടവേള ബാബുവിനോട് താന്‍ ചോദിച്ച ചോദ്യത്തിന് ഒന്നിനും ഉത്തരം കിട്ടിയിട്ടില്ലെന്നും അമ്മ ക്ലബ്ബാണെന്ന പ്രസ്താവനയില്‍ ഇടവേള ബാബു ഉറച്ച് നില്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘടനയെ സ്വകാര്യവത്കരിക്കുന്നതിനെതിരെ കത്ത് നല്‍കുമെന്നും ഗണേഷ്കുമാര് വ്യക്തമാക്കി. ഇടവേള ബാബുവിനോടുള്ള ചോദ്യം നിര്‍ത്തിയെന്നും അദ്ദേഹം തന്നെയൊന്നും പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.