മുംബൈ: ആമിർ ഖാൻ നായകനായി എത്തിയ ലാൽ സിങ് ഛദ്ദ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടെയാണ് ചിത്രം തിയറ്ററിൽ എത്തിയത്.
നല്ല റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും തിയറ്ററിലേക്ക് കാണികളെ നിറയ്ക്കാൻ ചിത്രത്തിനായിട്ടില്ല. അതിനു പിന്നാലെ ചിത്രത്തിനു പിന്തുണയുമായി ഹൃത്വിക് റോഷൻ രം?ഗത്തെത്തിയിരുന്നു. മനോഹരമായ സിനിമയാണെന്നും നഷ്ടപ്പെടുത്തരുത് എന്നുമാണ് കുറിച്ചത്. എന്നാൽ അതിനു പിന്നാലെ ഹൃത്വിക് റോഷന്റെ പുതിയ സിനിമ വിക്രം വേദ നേരെയും ബഹിഷ്കരണ ആഹ്വാനം നേരിടുകയാണ്.
‘ലാൽ സിംഗ് ഛദ്ദ കണ്ടു. സിനിമയുടെ ഹൃദയം എനിക്ക് അനുഭവപ്പെട്ടു. നല്ലതും മോശവുമായ കാര്യങ്ങൾ മാറ്റിനിർത്തിയാൽ, ഈ സിനിമ ഗംഭീരമാണ്. ഈ രത്നം കാണാതെ പോകരുത്. ഇപ്പോൾ തന്നെ പോകുക. സിനിമ കാണുക. ഇത് മനോഹരമാണ്, വളരെ മനോഹരം’, എന്നായിരുന്നു ഹൃതിക് റോഷൻ ട്വിറ്ററിലൂടെ പ്രതികരിച്ചത്. അതിനു പിന്നാലെയാണ് ബോയ്കോട്ട് വിക്രം വേദ ട്രെൻഡിങ്ങാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആമിർ ഖാന്റെ സിനിമയെ പിന്തുണയ്ക്കുന്നവരെ തങ്ങൾ ബഹിഷ്രിക്കും എന്നാണ് ഒരു വിഭാഗം പറയുന്നത്. തമിഴ് സിനിമയുടെ റീമേക്കാണെന്നും വെറുതെ പൈസ കളയേണ്ട ആവശ്യമില്ല എന്നെല്ലാമാണ് ഇവർ പറയുന്നത്. വിജയ് സേതുപതിയും മാധവനും പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പർഹിറ്റ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ചിത്രം. ഹൃത്വിക് റോഷനൊപ്പം സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അടുത്തമാസം 30 ന് റിലീസിന് എത്തുന്ന സിനിമയ്ക്ക് തലവേദനയാകുമോ ഈ ബോയ്കോട്ട് ആഹ്വാനം എന്ന് അറിയാനായി കാത്തിരിക്കാം.