നാല് പതിറ്റാണ്ടായി വെള്ളിത്തിരയിലെ നിറ സാന്നിധ്യമാണ് നടി മീന. തെന്നിന്ത്യന്‍ സിനിമകളിലെ തന്നെ ഏറെ ആരാധകരുള്ള താരമാണ് മീന. ബാലതാരമായി സിനിമയിലെത്തിയ താരം വെള്ളിത്തിരയിലെ 40ാം വര്‍ഷത്തിലെത്തിയിരിക്കുകയാണ്. 1984 ല്‍ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് മീന അരങ്ങേറ്റം കുറിച്ചത്. വിവാഹശേഷവും ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിലുമെല്ലാം വളരെ കുറഞ്ഞ ഇടവേള മാത്രമെടുത്ത് താരം സജീവമായി തന്നെ നിന്നു. ദൃശ്യം ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ താരം കൈയ്യടികളും നേടി.
ഇപ്പോഴിതാ താരം വീണ്ടും മലയാള സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ്, ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് മീന തിരിച്ചെത്തുന്നത്. ജയ ജോസ് രാജ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഫ്രെബുവരി അവസാനത്തില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദപുരം ഡയറീസ്’. ഏറെ നാളുകള്‍ക്ക് ശേഷം കോളേജില്‍ പഠിക്കാനെത്തുന്ന കഥാപാത്രമായാണ് മീന എത്തുന്നത്. കോളേജ് പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തില്‍ തമിഴ് നടന് ശ്രീകാന്ത് കോളേജ് അധ്യാപകനായും മനോജ് കെ ജയന് അഭിഭാഷകന്റെ വേഷത്തിലും എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന് അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടന്‍, അഭിഷേക് ഉദയകുമാര്‍, ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സഞ്ജന സാജന്, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖില്‍, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍, മീര നായര്‍, അര്ജുന് പി അശോകന്, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളീധര്‍, ഷൈന ചന്ദ്രന്, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവീക ഗോപാല്‍ നായര്‍, ആര്‍ലിന്‍ ജിജോ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.
നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലന് നായര്‍ കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രമാണിത്. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സിനിമയില്‍ റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്, ആല്‍ബര്‍ട്ട് വിജയന് എന്നിവര്‍ സംഗീതം പകരുന്നു.