മലയാളത്തിന്റെ അഭിമാന താരമാണ് മോഹൻലാല്‍. താരത്തിന്റെ പ്രകടനത്തെ കുറിച്ച് അന്യഭാഷാ താരങ്ങളടക്കം വാചാലരാകാറുണ്ട്. നടി അനശ്വര രാജൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധയാകര്‍ഷിക്കുന്നത്. മോഹൻലാല്‍ എന്ന നടൻ തനിക്ക് ഒരു വണ്ടറാണെന്നാണ് അനശ്വരാ രാജൻ അഭിപ്രായപ്പെട്ടത്.
സ്‍ക്രീനില്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ റിയാലിറ്റി ചെക്കില്‍ ആയിരിക്കും. ശരിക്കും ആണോ എന്ന അത്ഭുതപ്പെടല്‍. ആള് സ്വച്ച് ചെയ്യുന്നത് ഞങ്ങള്‍ പറഞ്ഞ് കേട്ടിട്ടേയുള്ളൂ. മറ്റുള്ള കാര്യങ്ങള്‍ പറയുകയും പിന്നീട് കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതൊക്കെ. അത് കണ്ടത് നേര് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. അങ്ങനെ കണ്ട് വണ്ടറിടിച്ച് നിന്നിട്ടുണ്ട്. അങ്ങനെ സ്വിച്ച് ചെയ്യുന്നത് കണ്ടിട്ട്. എന്നെ സംബന്ധിച്ച് മോഹൻലാല്‍ എന്ന ഒരു താരം വണ്ടറാണെന്നും അനശ്വര രാജൻ പറയുന്നു.