പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച്‌ ജീവിക്കാം; മാതാപിതാക്കള്‍ ഇടപെടരുതെന്ന് ആന്ധ്ര ഹൈക്കോടതി

അമരാവതി: ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച്‌ ജീവിക്കാനും പങ്കാളികളെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. പ്രായ പൂര്‍ത്തിയായ മകളുടെ ബന്ധത്തിലും, ഇഷ്ടത്തിലും ഇടപെടരുതെന്നും കോടതി മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. തന്റെ ലെസ്ബിയന്‍ പങ്കാളിയെ പിതാവ് തടങ്കലില്‍ വച്ചെന്ന് ആരോപിച്ച്‌ മറ്റൊരു സ്ത്രീ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി.

Advertisements

ജസ്റ്റിസുമാരായ ആർ രഘുനന്ദൻ റാവുവും കെ മഹേശ്വര റാവുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി ശരിവച്ചത്. നരസിപട്ടണത്തെ പിതാവിന്റെ വസതിയില്‍ തന്റെ പങ്കാളിയെ വീട്ടു തടങ്കലില്‍ താമസിച്ചുവെന്നാരോപിച്ച്‌ കാട്ടിയായിരുന്നു യുവതി ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വിജയവാഡയില്‍ ഒരുമിച്ച്‌ താമസിച്ചു വരികയായിരുന്നു ഇവര്‍. ഇതിനിടെ യുവതികളിലൊരാളെ കാണാതാവുകയും തുടര്‍ന്ന് പിതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി മോചിപ്പിക്കുകയുമായിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ അഭയം നേടിയ ഇവര്‍ പിന്നീട് വിജയവാഡയിലേക്ക് താമസം മാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ നിന്നാണ് പിതാവ് യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയത്. അതേ സമയം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ യുവതിയും കുടുബവും മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് പിതാവും പോലീസില്‍ പരാതി നല്‍കിയിരുന്നു. കോടതിയുടെ നിർദേശത്തെ തുടർന്ന് വിജയവാഡ പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി മൊഴി നല്‍കി. ഒരുമിച്ച്‌ ജീവിക്കാന്‍ അനുവദിച്ചാല്‍ മാതാപിതാക്കള്‍ക്ക് നേരെയുള്ള പരാതി പിന്‍വലിക്കാമെന്നും സമ്മതിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.