സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശം; ശമ്പളവും അലവൻസും വേണ്ടെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി

ഹൈദരാബാദ്: സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തൻ്റെ ശമ്ബളവും ഓഫീസിലേക്കുള്ള പുതിയ ഫർണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക അലവൻസുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍. തൻ്റെ ക്യാമ്ബ് ഓഫീസിലെ ഉദ്യോഗസ്ഥർ നവീകരണത്തെക്കുറിച്ചും ഫർണിച്ചറുകള്‍ വാങ്ങുന്നതിനെക്കുറിച്ചും തന്നോട് ചോദിച്ചെങ്കിലും താൻ നിരസിച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞു. ക്യാമ്ബ് ഓഫീസിന്റെ അറ്റകുറ്റപ്പണി വേണ്ടെന്ന് ഞാൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. പുതിയ ഫർണിച്ചറുകള്‍ വാങ്ങരുതെന്നും നിർദേശം നല്‍കി. ആവശ്യമെങ്കില്‍ സ്വന്തമായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ക്ഷേമ പെൻഷൻ വിതരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തേക്ക് സഭയില്‍ ഹാജരാകുന്നതിന് 35,000 രൂപ ശമ്ബളവുമായി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട രേഖകളില്‍ ഒപ്പ് വാങ്ങാനാണ് വന്നത്. എന്നാല്‍, ശമ്ബളം വേണ്ടെന്ന് പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ താൻ നേതൃത്വം നല്‍കുന്ന പഞ്ചായത്ത് രാജ് വകുപ്പിന് മതിയായ ഫണ്ട് ഇല്ലെന്നതാണ് ഈ ആനുകൂല്യങ്ങള്‍ നിഷേധിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.