നിന്റെ നഗ്ന ചിത്രം ഞാന്‍ സിനിമയിലോ പോസ്റ്ററിലോ വച്ചാല്‍ സിനിമ വലിയ വിജയമാകും, ഞാന്‍ ആഘോഷിക്കപ്പെടുന്ന സംവിധായകനായി മാറും: ആൻഡ്രിയുടെ നഗ്ന ചിത്രം എടുത്ത ശേഷം പ്രതികരണവുമായി സംവിധായകൻ മിഷ്കിൻ

ചെന്നൈ : തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനാണ് മിഷ്‌കിന്‍. തമിഴ് സിനിമാ സങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിച്ച സംവിധായകനാണ് മിഷ്‌കിന്‍.വേറിട്ട കാഴ്ചപ്പാടും ഫിലിം മേക്കിംഗ് രീതിയുമാണ് മിഷ്‌കിനെ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.മറയില്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് മിഷ്‌കിന്‍. അതുകൊണ്ട് തന്നെ മിഷ്‌കിന്‍ പലവട്ടം വിവാദങ്ങളിലും ചെന്നു പെട്ടിട്ടുണ്ട്. ഇപ്പോഴിതാ മിഷ്‌കിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പിസാസ്. ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഹൊറര്‍ സിനിമാ വിഭാഗത്തിലൊരു നാഴികക്കല്ല് തന്നെയായിരുന്നു പിസാസ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisements

ആന്‍ഡ്രിയായിരുന്നു രണ്ടാം ഭാഗത്തിലെ നായിക. ചിത്രത്തില്‍ ആന്‍ഡ്രിയയുടെ നഗ്ന രംഗങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഈ രംഗങ്ങള്‍ പിന്നീട് ഉപേക്ഷിച്ചുവെന്നാണ് മിഷ്‌കിന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മിഷ്‌കിന്‍.”ചിത്രത്തില്‍ പ്രേത ബാധിതായയൊരു അമ്മയുടെ കഥയാണ് പറയുന്നത്. ചില നഗ്ന രംഗങ്ങളുണ്ടെന്ന് ചെയ്യാന്‍ തയ്യാറാണോ എന്നും ഞാന്‍ ആന്‍ഡ്രിയയോട് ചോദിച്ചു. അവള്‍ നല്ല നടിയും നല്ല വ്യക്തിയുമാണ്. അവള്‍ സമ്മതച്ചു. പിന്നീട് ഞാന്‍ ഷൂട്ടിന് മുമ്ബായി ഒരു ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചു. ഒരു സ്ത്രീയായിരുന്നു ഫോട്ടോഗ്രാഫര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്റെ അസിസ്റ്റന്റ് ഈശ്വരിയേയും ഞാന്‍ ആ സമയം കൂടെ അയച്ചു. ഫോട്ടോഷൂട്ട് നടക്കുമ്ബോള്‍ ഞാന്‍ പുറത്ത് നില്‍ക്കുകയായിരുന്നു” മിഷ്‌കിന്‍ പറയുന്നു.”അതിന് ശേഷം ഞാന്‍ ഓഫീസിലേക്ക് വന്നു. ആന്‍ഡ്രിയയെ വിളിച്ചു. നിന്റെ നഗ്ന ചിത്രം ഞാന്‍ സിനിമയിലോ പോസ്റ്ററിലോ വച്ചാല്‍ സിനിമ വലിയ വിജയമാകും, ഞാന്‍ ആഘോഷിക്കപ്പെടുന്ന സംവിധായകനായി മാറും. പക്ഷെ നിന്റെ നഗ്നതയെ ഞാന്‍ കണ്ട കണ്ണോടെ തന്നെ ഇന്നത്തെ യുവാക്കള്‍ കാണുമോ എന്ന് എനിക്ക് സംശയമുണ്ട്. ഞാന്‍ അതില്‍ കണ്ട മാതൃത്വവും സൗന്ദര്യവും അവര്‍ കാണാന്‍ ഇടയില്ല. അതിനാല്‍ ഞാനത് ഉപേക്ഷിച്ചു” എന്നാണ് ആ രംഗം ഒഴിവാക്കിയതിനെക്കുറിച്ച്‌ മിഷ്‌കിന്‍ പറയുന്നത്.ഒരു സംവിധായകനില്‍ നിന്നും തനിക്കുണ്ടായ ചതിയെക്കുറിച്ചും മിഷ്‌കിന്‍ പറയുന്നത്.

തന്റെ സിനിമയായ ഓനായും ആട്ടിന്‍ കുട്ടിയും എന്ന സിനിമയുടെ ചാനല്‍ റൈറ്റ്‌സ് ആവശ്യപ്പെട്ട് വലിയ തുക വാഗ്ദാനം ചെയ്ത് ഒരു സംവിധായകന്‍ തന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചുവെന്നാണ് മിഷ്‌കിന്‍ പറയുന്നത്. ഓഫീസില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം 20 ഗുണ്ടകളും ഉണ്ടായിരുന്നു. 75 ലക്ഷം രൂപയ്ക്ക് കരാറില്‍ ഒപ്പിടാന്‍ അവര്‍ പറഞ്ഞു. താന്‍ രണ്ട് കോടി ചോദിച്ചു. അവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മിഷ്‌കിന്‍ പറയുന്നു.എന്നാല്‍ താന്‍ ഭീഷണിയ്ക്ക് വഴങ്ങിയില്ല. ആ ചെക്ക് താന്‍ വലിച്ചു കീറി. ഇവിടെ വരെ എത്തിയത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ്. ഇനിയും കഷ്ടപ്പെടാന്‍ തയ്യാറാണെന്നും താന്‍ അയാളോട് പറഞ്ഞുവെന്നും മിഷ്‌കിന്‍ പറയുന്നു. തന്നെ ചതിച്ച ആ സംവിധായകന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മിഷ്‌കിന്‍ പറയുന്നുണ്ട്. അതേസമയം പിസാസ് ടുവിന്റെ റിലീസ് വൈകുകയാണ്. ആരാധകര്‍ കാത്തിരിക്കുകയാണ് ഈ സിനിമയ്ക്കായി. ഇതിനിടെ മിഷ്‌കിന്റെ പുതിയൊരു സിനിമയും അണിയറയിലുണ്ട്. ട്രെയിന്‍ ആണ് മിഷ്‌കിന്റെ പുതിയ സിനിമ. വിജയ് സേതുപതിയും ശ്രുതി ഹാസനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Hot Topics

Related Articles