ഉണ്ണി വ്ളോഗ്സിനെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമ ചോദിച്ച് സംവിധായകന് അനീഷ് അന്‍വര്‍ രംഗത്ത്. സംവിധാനം ചെയ്ത പുതിയ ചിത്രം രാസ്തയുടെ റിവ്യൂ പറഞ്ഞതിനാണ് യുട്യൂബര്‍ ഉണ്ണി വ്ലോഗ്സിനെ സംവിധായകന് അനീഷ് അന്‍വര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. അതിന്റെ ഓഡിയോ റെക്കോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ധാരാളം ചര്‍ച്ചയായിരുന്നു. സംവിധായകന് തന്നെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കാട്ടി ഉണ്ണി വ്ലോഗ്സ് ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ എളമക്കര പൊലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് സംവിധായകനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇപ്പോഴിതാ തന്റെ പ്രവര്‍ത്തിയില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനീഷ് അന്‍വര്‍. അപ്പോഴത്തെ വികാരാവേശത്താല്‍ തന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയാണ് അതെന്ന് അനീഷ് അന്‍വര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.