“ശരീരം കാണിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നവരുണ്ട്, തനിക്ക് യോജിക്കാത്തതൊന്നും ഫാഷൻ എന്നു പറഞ്ഞു ചെയ്യില്ല” : അനിഖ സുരേന്ദ്രന്‍

തനിക്ക് യോജിക്കാത്തതൊന്നും ഫാഷൻ എന്നു പറഞ്ഞു ചെയ്യില്ല നടി അനിഖ സുരേന്ദ്രന്‍. പേഴ്‌സണലി അധികം സ്‌കിന്‍ കാണിക്കുന്നത് തനിക്ക് ഇഷ്ടമല്ല. അത് തന്റെ ചോയ്സാണ്. എന്നാല്‍ ശരീരം കാണിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നവരുമുണ്ടെന്ന് അനിഖ പറഞ്ഞു.

Advertisements

ഫാഷന്റെ കാര്യത്തില്‍ വളരെ സേഫ് ആയിട്ടാണ് താന്‍ നില്‍ക്കാറുള്ളത്. എപ്പോഴും കംഫര്‍ട്ടബിള്‍ ആയ വസ്ത്രങ്ങളാണ് താന്‍ ധരിച്ചിട്ടുള്ളത്. ഫോട്ടോഷൂട്ടില്‍ ആണെങ്കില്‍ പോലും കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ വേണ്ട എന്ന് വയ്ക്കും. തന്നെ പോലെ ആയിരിക്കില്ല മറ്റൊരാള്‍. ഒരിക്കലും ആരെയും സ്ലട്ട് ഷെയിം ചെയ്യാന്‍ പാടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നുവച്ച് മുഴുവന്‍ കവര്‍ ചെയ്ത ഷോര്‍ട്‌സ് ഇടനാണ് ആഗ്രഹം എന്നല്ല. കൂടുതല്‍ ആളുകള്‍ക്കും അങ്ങനെയല്ല. അവര്‍ക്ക് സ്‌കിന്‍ കാണിക്കാന്‍ താല്‍പര്യമുണ്ട്. അവര്‍ക്ക് നല്ല ശരീരമുണ്ട്. പിന്നെ എന്തുകൊണ്ട് അത് കാണിച്ചൂടാ എന്ന ചിന്തയോടെ നടക്കുന്നവരുണ്ട്.

അധികം പരീക്ഷണങ്ങള്‍ ഒന്നും നടത്താന്‍ പോകാറില്ല. ഇപ്പോഴാണ് കുറച്ചു കൂടി പരീക്ഷണങ്ങള്‍ ഒക്കെ നടത്താന്‍ താല്‍പര്യം തോന്നിയതെന്ന് അനിഖ പറയുന്നു. ഓ മൈ ഡാര്‍ലിംഗ് ആണ് അനിഖ നായികയായ ഏറ്റവും പുതിയ ചലച്ചിത്രം. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.