അനിൽ അംബാനിക്ക് തിരിച്ചടി; റിലയൻസ് പവറിന് ലേലം വിളിയിൽ നിന്നും വിലക്ക്

ദില്ലി: അനില്‍ അംബാനിയുടെ റിലയൻസ് പവർ ലിമിറ്റഡിനെയും അതിൻ്റെ അനുബന്ധ കമ്പനികളെയും ടെൻഡറുകളില്‍ ലേലം വിളിക്കുന്നതില്‍ നിന്ന് വിലക്കി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. വ്യാജ ബാങ്ക് ഗ്യാരൻ്റി സമർപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മൂന്ന് വർഷത്തേക്കാണ് വിലക്ക്.

Advertisements

1 ജിഗാവാട്ട് സോളാർ പവറിനും 2 ഗിഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിനുമുള്ള ടെൻഡർ നടക്കുന്നതിന്റെ ഭാഗമായി ജൂണില്‍ എസ്‌ഇസിഐ ബിഡ്ഡുകള്‍ ക്ഷണിച്ചു. റിലയൻസ് പവറിൻ്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് എൻ യു ബിഇഎസ്‌എസ് ലിമിറ്റഡ് സമർപ്പിച്ച ബിഡിലെ പൊരുത്തക്കേടുകള്‍ കാരണം ഇത് റദ്ദാക്കി. എന്നാല്‍, കമ്ബനി പിന്നീട് ഒരു വിദേശ ബാങ്ക് ഗ്യാരൻ്റി സമർപ്പിച്ചു, അതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മെയിലും അയച്ചു. എന്നാല്‍, എസ്‌ബിഐ ഒരിക്കലും അത്തരത്തിലുള്ള പിന്തുണ നല്‍കിയിട്ടില്ലെന്നും വ്യാജ ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ഇമെയില്‍ അയച്ചതെന്നും വിഷയത്തില്‍ എസ്‌ഇസിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ ബാങ്ക് ഗ്യാരൻ്റി നല്‍കിയതിന് മൂന്നാം കക്ഷിയായ ഏജൻസിയെ ആണ് റിലയൻസ് കുറ്റപ്പെടുത്തിയത്. എന്നാല്‍ എസ്‌ഇസിഐയുടെ അന്വേഷണത്തില്‍ ഒരു മൂന്നാം കക്ഷിയെയും പരാമർശിച്ചിട്ടില്ല. ഇതോടെ റിലയൻസ് പവർ, റിലയൻസ് എൻ യു ബിഇഎസ്‌എസ് ലിമിറ്റഡ് എന്നിവയ്ക്കെതിരെ നടപടി എടുക്കാൻ എസ്‌ഇസിഐ തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനില്‍ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ് ഈ വിലക്ക്. മുൻപ് ഓഗസ്റ്റില്‍ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അംബാനിയെ സെക്യൂരിറ്റീസ് മാർക്കറ്റില്‍ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കുകയും 25 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ സെബിയെ ഒക്ടോബറില്‍ പിഴ ഈടാക്കുന്നത് തടഞ്ഞെങ്കിലും സെക്യൂരിറ്റീസ് മാർക്കറ്റില്‍ നിന്നുള്ള വിലക്ക് തുടരുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.