ഫണ്ട് വകമാറ്റി തിരിമറി നടത്തി; അനില്‍ അംബാനിയടക്കം 24 പേർക്ക് അഞ്ച് വർഷത്തെ വിലക്കേർപ്പെടുത്തി സെബി

ദില്ലി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുള്‍പ്പെടെ 24 പേരെ വിലക്കി സെബി. വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്.
റിലയൻസ് ഹോം ഫിനാൻസിലെ പ്രധാന ഉദ്യോഗസ്ഥരും നടപടി നേരിടണം. അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും സെക്യൂരിറ്റീസ് മാർക്കറ്റുമായി ഈ കാലയളവില്‍ ബന്ധപ്പെടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.

Advertisements

റിലയൻസ് ഹോം ഫിനാൻസിനെ (RHFL) സെക്യൂരിറ്റീസ് മാർക്കറ്റിനെ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ആർഎച്ച്‌എഫ്‌എല്ലിന്റെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനില്‍ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തി. ഡയറക്ടർ ബോർഡ് വായ്പാ രീതികള്‍ അവസാനിപ്പിക്കാൻ ശക്തമായ നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും കോർപ്പറേറ്റ് വായ്പകള്‍ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, കമ്ബനിയുടെ മാനേജ്മെൻ്റ് ഈ ഉത്തരവുകള്‍ അവഗണിച്ചുവെന്നും സെബി കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഡിഎ ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സണ്‍ എന്ന സ്ഥാനവും ആർഎച്ച്‌എഫ്‌എല്ലിൻ്റെ ഹോള്‍ഡിംഗ് കമ്ബനിയിലെ പരോക്ഷമായ ഷെയർഹോള്‍ഡിംഗും അനില്‍ അംബാനി തട്ടിപ്പ് നടത്താൻ ഉപയോഗിച്ചു. ആസ്തികളോ വരുമാനമോ ഇല്ലാത്ത കമ്ബനികള്‍ക്ക് കോടികളുടെ വായ്പകള്‍ അനുവദിക്കുന്നതില്‍ കമ്ബനിയുടെ മാനേജ്‌മെൻ്റും പ്രൊമോട്ടർമാരും അമിത താല്‍പര്യം കാണിച്ചുവെന്നും സെബി പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.