പത്തനംതിട്ട : ആന്റോ ആന്റണി എംപിക്കെതിരെ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണി. ആന്റോ പാകിസ്ഥാനെ വെള്ളപൂശിയെന്നാണ് അനില്‍ ആന്റണിയുടെ വിമര്‍ശനം. രാജ്യത്തെ സേന വിഭാഗത്തെയും അവരുടെ ത്യാഗത്തെയും ആന്റോ ആന്റണി അധിക്ഷേപിച്ചു. ആന്റോ ആന്റണിക്ക് പാർലമെന്റില്‍ കാലുകുത്താൻ അവകാശമില്ലെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ക്ക് ബിജെപി ഇറങ്ങുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
പുല്‍വാമ ആക്രമണം സംബന്ധിച്ച് ഗുരുതര ആരോപണമാണ് ആന്റോ ആന്റണി എംപി ഉന്നയിച്ചത്. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നായിരുന്നു ആന്റോ ആന്റണിയുടെ ഗുരുതര ആരോപണം. സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുല്‍വാമയില്‍ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ഗവർണറായിരുന്ന സത്യപാല്‍ മാലിക് ആണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീർ ഗവർണർ വെളിപ്പെടുത്തി. പുല്‍വാമ സ്ഫോടനത്തില്‍ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചിരുന്നു.