കുറവിലങ്ങാട് : സാമൂഹിക സാംസ്കാരിക കലാ രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്ന ഇലയ്ക്കാട് അരവിക്കൽ അനിൽകുമാറിൻ്റെ (47) തുടർ ചികിൽസക്കായി നാളെ നാട് ഒരുമിക്കും. മരങ്ങാട്ടുപിള്ളി ‘ കടപ്ലാമറ്റം പഞ്ചായത്തുകളിലെ ഇലയ്ക്കാട് പ്രദേശവുമായി ചേർന്നു കിടക്കുന്ന വിവിധ വാർഡുകളിലെ സുമനസുകളാണ് അനിലിനു വേണ്ടി കൈകോർക്കുന്നത്. പക്ഷാഘാതം ബാധിച്ച് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിൽസയിൽ ആണ് അനിൽ. വിദഗ്ദ ചികിൽസക്കായി ആറ് ലക്ഷത്തിൽ അധികം തുക വേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏതാനും വർക്ഷങ്ങളായി വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നതിനാൽ ഭാര്യയും മകനും അടങ്ങുന്ന അനിലിൻ്റെ കുടുംബത്തിന് ഈ തുക താങ്ങാൻ പറ്റുന്നതായിരുന്നില്ല. തുടർന്നാണ് നാട്ടിലെ വിവിധ രാഷ്ടീയകക്ഷി നേതാക്കൾ, സമുദായിക സംഘടനകൾ എന്നിവർ നാളെ അനിലിൻ്റെ തുടർ ചികിത്സക്കുള്ള തുക സ്വരൂപിക്കാനായി ഭവന സന്ദർശനങ്ങൾ നടത്തും.