അടുത്തിടെ കല്‍ക്കി 2898 എഡി സിനിമയാണ് വിസ്‍മയിപ്പിക്കുന്ന വിജയമായത്. ആഗോളതല തലത്തില്‍ പ്രഭാസിന്റെ കല്‍ക്കി 900 കോടിയില്‍ അധികം നേടിക്കഴിഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇങ്ങനെ പോയാല്‍ കല്‍ക്കി 1000 കോടിയും കവിഞ്ഞ് പുതിയ റെക്കോര്‍ഡിടുമെന്നാണ് റിപ്പോര്‍ട്ട്. അനിമല്‍ ആഗോളതലത്തില്‍ ആകെ 915 കോടി രൂപ നേടിയത് മറികടന്നിരിക്കുകയാണ് പ്രഭാസ് ചിത്രം കല്‍ക്കി.
കല്‍ക്കിക്ക് മുന്നില്‍ വെറും തെന്നിന്ത്യൻ ചിത്രങ്ങള്‍ മാത്രമാണ് ഉള്ളത്. അതില്‍ ഒന്ന് പ്രഭാസ് നായകനായതുമാണ്. ബാഹുബലി രണ്ട് ആഗോളതലത്തില്‍ 1,745 കോടി രൂപയിലധികം നേടിയിരുന്നു. രാജമൌലിയുടെ ആര്‍ആര്‍ആര്‍ ആകട്ടെ 1,269 കോടി രൂപയും കെജിഎഫ് രണ്ട് 1,215 കോടി രൂപയും ആകെ നേടിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി.
ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.