കൊല്ലത്ത് യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ അറസ്റ്റിൽ

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വർഷത്തിനുശേഷം പിടിയില്‍. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടിയത്. ഇവരെ കൊച്ചിയിലെ സിജെഎം കോടതിയില്‍ ഹാജരാക്കും.

Advertisements

അഞ്ചല്‍ സ്വദേശി ദിബില്‍ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഇന്ത്യൻ ആർമിയില്‍ ആയിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയി. പ്രതികളെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. കേസിന്റെ കുറ്റപത്രം 2012 സിബിഐ സമർപ്പിച്ചതാണ്.

Hot Topics

Related Articles