മമ്മൂട്ടി ചിത്രമായ ‘പേരൻപിലും’ ഐശ്വര്യലക്ഷ്മിയുടെ തെലുങ്ക് ചിത്രമായ ‘അമ്മു’വിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി അമീർ. ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അഞ്ജലി തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്‌ക്കാറുണ്ട്. റിലായിറ്റി ഷോയായ ബിഗ്ബോസിലും അഞ്ജലി അമീർ, മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോള്‍ തന്റെ സ്നേഹബന്ധത്തിലുണ്ടായ നിരാശ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
പ്രിയസുഹൃത്തായ റാസിനെക്കുറിച്ചാണ് അഞ്ജലിയുടെ പോസ്റ്റ്. ജീവിതം സുരക്ഷിതമാക്കാൻ എന്നെ വലിച്ചെറിഞ്ഞു ഓടുന്ന ഈ ഓട്ടം നല്ലതല്ലെന്ന് സുഹൃത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അഞ്ജലി പറഞ്ഞു. “എല്ലാം അവസാനിപ്പിച്ചു ഞാൻ പോയപ്പോഴും വീണ്ടും മടങ്ങി വന്നത് നീ ആണ്, പിന്നെയും ഞാൻ ചതിക്കപ്പെട്ടു. ഇനി നീ മടങ്ങി വന്നാലും നിന്നെ ഞാൻ വിശ്വസിക്കും. അത് ഞാൻ വിഡ്ഢി ആയതുകൊണ്ടല്ല, അത്രയും നിന്നെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീ കാരണം ഞാൻ മരിച്ചു വീണാല്‍ ഒന്നോർക്കുക, എന്റെ മരണം നിനക്ക് മനസമാധാനം നല്‍കില്ല. അവന്റെ ഭാഗം മാത്രം കേള്‍ക്കുന്ന അവന്റെ ഉമ്മയോടും ഉപ്പയോടും പറയാനുള്ളത് ഒന്നുമാത്രമാണ്. നിങ്ങളുടെ മകൻ വേദനിക്കുന്നതിനേക്കാള്‍ ഒരായിരം ഇരട്ടി ഞാൻ വേദനിക്കുന്നു. അല്‍പമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കില്‍ ഒന്ന് മനസ്സിലാക്കുക”- അഞ്ജലി അമീർ ഫെയ്സ്ബുക്കില്‍ കുറിച്ചു.
നടിയെ സമാധാനിപ്പിച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. പബ്ലിക്കായി വന്ന് പരാതി പറയുന്നതല്ല സ്നേഹമെന്ന് ചിലർ ചൂണ്ടിക്കാട്ടി. പോയവർ പോകട്ടെ, ചങ്കൂറ്റത്തോടെ ജീവിച്ച് കാണിക്കൂവെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.