മലയാളം, തമിഴ് തുടങ്ങിയ സിനിമകളിൽ തിളങ്ങുന്ന നടിയാണ് അഞ്ജലി നായർ. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവർത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളുടെയും ഭാഗമായിരുന്നു. അഞ്ജലി വീണ്ടും വിവാഹിതയായിരുന്നു. സഹസംവിധായകൻ അജിത് രാജുവാണ് വരൻ. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവച്ചത്.
ഇപ്പോഴിതാ, ഒരു പ്രമുഖ റിയാലിറ്റി ഷോ വേദിയിലാണ് തന്റെ സിനിമജീവിതത്തെക്കുറിച്ചുളള ഞെട്ടിക്കുന്ന കാര്യങ്ങൾ പങ്കുവച്ചത്. ‘മകൾക്ക് ഏഴ് മാസം പ്രായമുളളപ്പോഴാണ് അഞ്ച് സുന്ദരികളിലെ ‘സേതുലക്ഷ്മി’എന്ന കഥയിലേക്ക് അഭിനയിക്കാൻ ഞാൻ എത്തുന്നത്. ശരിക്കും സിനിമയിലേക്ക് ഒരു അമ്മയേയും കുഞ്ഞിനെയും വേണമെന്നുളള ആവശ്യം കൊണ്ടാണ് എന്നെ വിളിച്ചത്. മകളെ ക്യാമറക്ക് മുന്നിൽ കാണിക്കാമെന്നുളള ആഗ്രഹം കൊണ്ടാണ് ഞാൻ ആ സിനിമ ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആ സിനിമ തുടങ്ങുന്നത് തന്നെ എന്റെ മുഖം കാണിച്ചാണ്. അഞ്ച് കഥകളുളള ഒരു ആന്തോളജിയായിരുന്നു അത്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സേതുലക്ഷ്മിയാണ്. പിന്നീട് അമ്ബതോളം സിനിമകളാണ് എന്നെ തേടിയെത്തിയത്.
മാത്രമല്ല, എ.ബി.സി.ഡി അടക്കം പല സിനിമകളിലൂടെയും ഇൻട്രോ തന്നെ എന്റെ മുഖം കാണിച്ചുകൊണ്ടായിരുന്നു. എന്റെ മുഖം കാണിച്ച് തുടങ്ങുന്ന സിനിമകളൊക്കെ വലിയ വിജയം നേടുമെന്ന പ്രചാരണവും ഉണ്ടായി. ഇതൊക്കെ കണ്ടപ്പോൾ എനിക്ക് പേടി തോന്നി തുടങ്ങി.
എന്റെ കൂടെ അഭിനയിച്ച് കുട്ടികളെല്ലാം അവാർഡുകൾ കിട്ടാൻ തുടങ്ങി. ഞാൻ ഡബ്ബ് ചെയ്ത സിനിമകൾ വൻ വിജയമായി മാറി. അങ്ങനെ പലരും ഡബ്ബ് ചെയ്യാനടക്കം എന്നെ സിനിമയിലേക്ക് വിളിക്കാൻ തുടങ്ങിയെന്ന് അഞ്ജലി പറഞ്ഞു.നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കൻഡ്സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകൻ, ഒപ്പം, ടേക്ക് ഓഫ്, കൽക്കി, ദൃശ്യം 2, കാവൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.