മലയാളത്തിൽ നിന്ന് മറ്റൊരു നടി കൂടി തമിഴിലേക്ക് ചുവടുവെക്കുന്നു. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയെടുത്ത നടി അന്ന ബെൻ ആണ് തമിഴിലേക്കും ചേക്കേറാൻ ഒരുങ്ങുന്നത്.
പി എസ് വിനോദ്രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊട്ടുകാളി എന്ന ചിത്രത്തിലാണ് അന്ന അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ അണിയറ പ്രവർത്തകർ പുറത്തിറക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂരിയാണ് ചിത്രത്തിലെ നായകന്. എസ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയനാണ് കൊട്ടുകാളി നിര്‍മ്മിക്കുന്നത്. വിനോദ്രാജിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.
ഛായാഗ്രഹണം ബി ശക്തിവേല്‍, എഡിറ്റിംഗ് ഗണേഷ് ശിവ, സൌണ്ട് ഡിസൈന്‍ സൂറെന്‍ ജി, എസ് അളഗിയ കൂതന്‍, പ്രൊഡക്ഷന്‍ സൊണ്ട് മിക്സര്‍ രാഘവ് രമേശ്, പബ്ലിസിറ്റി ഡിസൈന്‍ കബിലന്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ് രാഗുല്‍ പരശുറാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബാനു പ്രിയ, ഡിഐ പ്രൊമോ വര്‍ക്സ്, വിഎഫ്എക്സ് ശേഖര്‍ മുരുകന്, സ്റ്റില്‍സ് ആന്‍ഡ് മേക്കിംഗ് വീഡിയോ ചെഗു, പിആര്‍ഒ സുരേഷ് ചന്ദ്ര- രേഖ ഡിവണ്‍, കോ പ്രൊഡ്യൂസര്‍ കാലൈ അരശ്.
അതേസമയം രണ്ട് മലയാളം ചിത്രങ്ങളും അന്ന ബെന്നിന്റേതായി പുറത്തുവരാനുണ്ട്. എന്നിട്ട് അവസാനം, അഞ്ച് സെന്റും സെലീനയും എന്നിവയാണ് അവ.