സമീപകാലത്തെ തിരിച്ചടികൾക്ക് മറുപടിയാകുമെന്ന് സൂര്യ ആരാധകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് സൂര്യ 45. അക്കാരണത്താൽ ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ ഹൈപ്പും കിട്ടാറുണ്ട്. ഇപ്പോഴിതാ സിനിമയിൽ പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സും ഭാഗമായിരിക്കുകയാണ്.
അൻപറിവ് മാസ്റ്റേഴ്സ് സംവിധായകൻ ആർ ജെ ബാലാജിക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി , മലയാളം ഭാഷകളിലായി ഒട്ടേറെ വമ്പൻ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയിട്ടുള്ള ആക്ഷൻ കൊറിയോഗ്രാഫർമാരാണ് അൻപറിവ് മാസ്റ്റേഴ്സ്. കബാലി, കെ ജി എഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ, കൽക്കി തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് അൻപറിവ് ടീം ആണ്. ഇനി വരാനുള്ള പാൻ ഇന്ത്യൻ ചിത്രങ്ങളായ കൂലി, തഗ് ലൈഫ് എന്നിവയ്ക്കും സംഘട്ടന സംവിധാനം നിർവഹിച്ചത് ഇവരാണ്.
എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂര്യ 45’. ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത്. ആർജെ ബാലാജിയുടെ മുൻ ചിത്രമായ മൂക്കുത്തി അമ്മന്റെ അതേ പാറ്റേണിൽ ആകും ചിത്രം ഒരുങ്ങുന്നത് എന്നും വാർത്തകളുണ്ട്. ആർജെ ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
തൃഷയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനും സംഗീത സംവിധായകനായ സായ് അഭ്യങ്കർ ആണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. മലയാളീ അഭിനേതാക്കളായ ഇന്ദ്രൻസും സ്വാസികയും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.