ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശത്ത് പോസ്റ്റ് ഓഫീസിൽ ജോലി കിട്ടിയാൽ നിങ്ങൾ പോകുമോ? നിലവിലെ സാഹചര്യം വച്ച് ഏത് ജോലികിട്ടിയാലും പോകാം എന്ന് പറയുന്നവരാകും കൂടുതൽ. പക്ഷെ ജോലി പോസ്റ്റ് ഓഫീസിലാണെങ്കിലും അത്ര സുഖമുളള ജോലിയല്ല ഇവിടെ. ലോകത്തിലെ ഏറ്റവുമധികം തണുപ്പുളള പ്രദേശമായ വർഷത്തിൽ പകുതി പകലും പകുതി രാത്രിയുമായിട്ടുളള അന്റാർട്ടിക്ക തന്നെ.
വർഷത്തിൽ അഞ്ച് മാസം മാത്രം പ്രവർത്തിക്കുന്ന ഇവിടെ യുകെ ആന്റാർട്ടിക്ക ഹെറിടേജ് ട്രസ്റ്റ് എന്ന ബ്രിട്ടീഷ് സന്നദ്ധ സംഘടനയാണ് ജോലിക്ക് ആളെ ആവശ്യപ്പെടുന്നത്. അന്റാർട്ടിക്കയിലെത്തുന്നവരെ ബോധവൽക്കരിക്കാനും പ്രദേശം സംരക്ഷിക്കാനുമാണ് സംഘടന കൊണ്ട് ലക്ഷ്യമിടുന്നത്. പടിഞ്ഞാറൻ അന്റാർടിക് പ്രദേശത്തെ ഗൗഡിയർ ദ്വീപിൽ സ്ഥിതിചെയ്യുന്ന പോർട്ട് ലോക്റോയ് ആണ് സ്ഥലം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോലി ചെയ്യാൻ താൽപര്യമുളളവർ ബ്രിട്ടീഷ് അന്റാർടിക് പ്രവിശ്യാ സർക്കാരിന് വേണ്ടി ഷോപ്പിൽ ഇരിക്കുകയും പോസ്റ്റ് ഓഫീസിൽ ജോലി നോക്കുകയും വേണം. ഒരു സീസണിൽ 80,000 കത്തുകൾ വരെ വരാറുണ്ട്. സ്ഥലത്തെ പെൻഗ്വിനുകളുടെ സംരക്ഷണവും ഇവിടുത്തെ പ്രധാന ജോലിയാണ്. ഒപ്പം വന്യമൃഗങ്ങളുടെ എണ്ണമെടുക്കണം.
ഇവിടെ ബേസ് ലീഡർ, ഷോപ്പ് മാനേജർ, ജനറൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് ആളെ വേണ്ടത്. വേനലിൽ 50 ഡിഗ്രി വരെയെത്തുന്ന താപനില തണുപ്പ്കാലത്ത് ശീതകാറ്റ് കാരണം കഴിഞ്ഞുപോകാൻ പ്രയാസപ്പെടും.
ആശയവിനിമയത്തിന് ഇന്റർനെറ്റോ ഒന്നുമില്ലാത്തതിനാൽ വളരെ കുറച്ച് മാത്രമേ അവ സാദ്ധ്യമാകൂ. ഈ ജോലി ഒരു ഹരമായി തോന്നുന്നവർ ഏപ്രിൽ 25നകം അപേക്ഷിക്കണം. ലോകത്ത് എവിടെയുളളവർക്കും ഇവിടെ ജോലി ചെയ്യാം എന്നാൽ അവർക്ക് ബ്രിട്ടണിൽ ജോലി ചെയ്യാൻ അവകാശം നേടിയിരിക്കണം. കേംബ്രിഡ്ജിൽ ഒക്ടോബർ മാസത്തിൽ ഒരാഴ്ചത്തെ പരിശീലന ശേഷമാണ് ജോലിക്ക് വേണ്ടി അന്റാർട്ടിക്കയിലേക്ക് പോകുക.