മൂവി ഡെസ്ക്ക് : ജൂഡ് ആന്റണി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ആന്റണി വര്‍ഗീസ്. അഡ്വാന്‍സ് തുക നല്‍കിയിട്ടും ആന്റണി വര്‍ഗീസ് സിനിമയില്‍ നിന്നും പിന്മാറി എന്നതായിരുന്നു ജൂഡ് ആന്റണിയുടെ ആരോപണം. എന്നാല്‍ ആ സിനിമയ്ക്ക് സംഭവിച്ചത് എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ആന്റണി വർഗീസ് .
ചെയ്യാതിരുന്ന സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ ആശയക്കുഴപ്പമുണ്ടായി. അതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്റണി അസഭ്യം പറയുകയാണ് ഉണ്ടായതെന്ന് ആന്റണി വര്‍ഗീസ് പറഞ്ഞു. അതിനെ തുടര്‍ന്നാണ് താൻ സിനിമയില്‍ നിന്നും പിന്മാറിയത് എന്നും ആന്റണി വർഗീസ് പറഞ്ഞു. സംഘടനകള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് പിന്നിലുള്ള കാരണമെന്താണെന്നും ആന്റണി ചോദിച്ചു.