തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ അനുപമ. സംഭവത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് വേദനാജനകമാണെന്നായിരുന്നു അനുപമയുടെ പരാമര്‍ശം.
ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല സമരത്തിലാണ് അനുപമ. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഷിജു ഖാനെയും സി.ഡബ്ല്യു.സി ചെയര്‍പേഴ്സണെയും നീക്കണമെന്നും ആവശ്യപ്പെട്ടാണ് അനുപമ സമരം ചെയുന്നത്.
ആരോപണവിധേയരായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ദത്ത് എടുത്തവര്‍ തന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്നതിന് നന്ദിയുണ്ടെന്നും ഇന്ന് അവരും താനും കടന്നുപോകുന്ന മാനസികാവസ്ഥയെന്താണെന്ന് ഇതിന് ഉത്തരവാദികളായവര്‍ ചിന്തിക്കണമെന്നും അനുപമ പറഞ്ഞു.