തിരുവനന്തപുരം: അനുപമയുടെ അച്ഛനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയചന്ദ്രനെതിരെ സിപിഎം നടപടി എടുത്തേക്കും. മകളുടെ കുട്ടിയെ കടത്തിയ സംഭവത്തിലാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെയും സിപിഎം നടപടി എടുത്തേക്കും. ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹിയാണ് ഷിജു ഖാന്‍.
അതേസമയം, ഏപ്രില്‍ മാസം കൊടുത്ത പരാതിയില്‍ കുട്ടിയെ കാണാനില്ലെന്ന വിവരം ഇല്ലെന്നായിരുന്നു കമ്മീഷണറുടെ വാദം കള്ളമാണെന്ന് തെളിഞ്ഞു. ഏപ്രില്‍ 15 ന് സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുതരണമെന്ന പരാതി പേരൂര്‍ക്കട പൊലീസില്‍ കൊടുക്കുന്നു. നാലാമത്തെ ദിവസം ഏപ്രില്‍ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന രണ്ടാമത്തെ പരാതിയും. മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്‌ഐആര്‍ എടുക്കാത്തതിനാല്‍ ഡിജിപിക്കും കുട്ടിയെക്കാണാനില്ലെന്ന പരാതി നല്‍കി. പരാതികളുടെ കോപ്പികളെല്ലാം നിലനില്‍ക്കെയാണ് സെപറ്റംബര്‍ മാസം മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസില്‍ കിട്ടിയതെന്നും ഒരു വീഴ്ചയും സംഭവിച്ചില്ലെന്നുമുള്ള തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആദ്യ ഭാര്യയില്‍ കുട്ടികളില്ലെന്ന് അനുപമയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായാണ് ഡിവോഴ്സ് ചെയ്തതെന്നും അജിച്ച് വ്യക്തമാക്കി. വിവാഹിതനാണെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. മുന്‍പ് താനും സൈബര്‍ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ല.