മുംബൈ: അനുരാഗ് കശ്യപ് ബോളിവുഡിനോട് താന്‍ ഇപ്പോള്‍ പുലര്‍ത്തുന്ന അകല്‍ച്ച തുറന്നു പറയുകയാണ് പുതിയ അഭിമുഖത്തില്‍. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ പുഷ്പ: ദി റൈസ് അല്ലെങ്കിൽ പുഷ്പ 2: ദ റൂൾ പോലെയുള്ള എന്തെങ്കിലും നിർമ്മിക്കാനുള്ള ‘തലച്ചോർ’ ഇല്ലെന്ന് അനുരാഗ് തുറന്നടിച്ചു. ഒരു തെലുങ്ക് ചിത്രം, 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയെന്നത് വലിയ കാര്യമാണെന്ന് അനുരാഗ് പറഞ്ഞു.
ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഹിന്ദി സിനിമാ വ്യവസായം ഇപ്പോൾ റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അനുരാഗ് പറഞ്ഞു. “അവർക്ക് ഒന്നും മനസ്സിലാകുന്നില്ല. അവർക്ക് ഒരു പുഷ്പ പോലും ഉണ്ടാക്കാൻ കഴിയുന്നില്ല. അവർക്ക് അതിന് കഴിയില്ല, കാരണം അവർക്ക് ഒരു സിനിമ നിർമ്മിക്കാനുള്ള തലച്ചോറില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമാനിർമ്മാണം എന്താണെന്ന് അവർക്ക് മനസ്സിലാകുന്നില്ല. സുകുമാറിന് മാത്രമേ പുഷ്പ എടുക്കാനാകൂ.
ദക്ഷിണേന്ത്യയിൽ, അവർ സിനിമ നിര്‍മ്മാണത്തിന് വേണ്ടിയാണ് പണം ഇറക്കുന്നത്. എന്നാല്‍ ബോളിവുഡില്‍ എല്ലാവരും യൂണിവേഴ്സ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അവരുടെ സ്വന്തം യൂണിവേഴ്സ് അവർ മനസ്സിലാക്കുന്നുണ്ടോ, അതിൽ അവർ ശ്രമിക്കുന്നില്ല, അവര്‍ നിസ്സാരരാണ്? ഈഗോയാണ് ഇവിടെ. നിങ്ങൾ ഒരു യൂണിവേഴ്സ് സൃഷ്ടിക്കുമ്പോൾ, നിങ്ങൾ ദൈവമാണെന്ന് നിങ്ങൾ കരുതുന്നു ” അനുരാഗ് കശ്യപ് പറഞ്ഞു.
ഇതേ അഭിമുഖത്തില്‍ താന്‍ അധികം വൈകാതെ ബോളിവുഡ് വിട്ട് പൂര്‍ണ്ണമായും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും അനുരാഗ് കാശ്യപ് പറഞ്ഞു. കെന്നഡി എന്ന ചിത്രമാണ് അവസാനമായി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രം 2022 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച ചിത്രം എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ റിലീസ് ആയിട്ടില്ല.
ആതേ സമയം മലയാളത്തില്‍ ആഷിക് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ് എന്ന ചിത്രത്തിലാണ് അവസാനമായി അനുരാഗ് കശ്യപ് അഭിനയിച്ച ചിത്രം. ഇതിലെ പ്രധാന വില്ലനയാണ് അനുരാഗ് എത്തിയത്.