നാല് എംഎൽഎമാർക്കൊപ്പം കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരും; പുതിയ വെളിപ്പെടുത്തലുമായി പി വി അൻവർ

ചേലക്കര: കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരുമെന്ന് പിവി അൻവർ എംഎല്‍എ. റസാഖിന് മാത്രമല്ല കൂടുതല്‍ പേർക്ക് വരേണ്ടി വരും. നാല് എംഎല്‍എമാരെങ്കിലും തെര‍ഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഒപ്പം വരുമെന്നും അൻവർ പ്രതികരിച്ചു. ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയില്‍ കാര്യങ്ങള്‍ സംസാരിച്ചു. ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനം പറയാമെന്ന് കാരാട്ട് റസാഖ് അറിയിച്ചതായും അൻവർ പറഞ്ഞു.

Advertisements

കാരാട്ട് റസാഖിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം കാണാൻ കഴിഞ്ഞിരുന്നില്ല. ഡിഎംകെയുമായി പലരും സഹകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നിലവിലുള്ള എംഎല്‍എമാരും ഇപ്പോഴുള്ളവരും ജോയിൻ ചെയ്യും. നാലഞ്ചുപേർ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ്. പേരുകള്‍ പറയാനാവില്ല. കാരാട്ട് റസാഖിൻ്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരാട്ട് റസാഖുമായി സഹകരിക്കാനാണ് തീരുമാനമെന്നും അൻവർ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, പിവി അൻവറിന് പിന്നാലെ സിപിഎമ്മിനോട് ഇടഞ്ഞ് കൊടുവളളിയിലെ മുൻ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖും രംഗത്തെത്തി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച റസാഖ്, തന്റെ ആവശ്യങ്ങള്‍ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കുമെന്നും വാർത്താസമ്മേളനം വിളിച്ച്‌ സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കി. റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് റസാഖ് ആരോപിച്ചു. ‘തന്നെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടത്തി. തന്റെ വികസന പദ്ധതികള്‍ മന്ത്രി റിയാസ് അട്ടിമറിച്ചു. മന്ത്രിയെ കൂട്ട് പിടിച്ച്‌ കൊടുവള്ളി എംഎല്‍എയും ലീഗ് പ്രവർത്തകരും വികസനം അട്ടിമറിക്കുകയാണ്. ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് സിപിഎം ലോക്കല്‍ ഏരിയ കമ്മിറ്റികള്‍ക്ക് പരാതി കത്തായി നല്‍കിയിരുന്നു. ഇതിന് മൂന്ന് വർഷമായി മറുപടി ഇല്ല. ഇന്ന് ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കും. അതിന് ശേഷം നിലപാട് പ്രഖ്യാപിക്കും.

മുഖ്യമന്ത്രിയോടോ സി പി എം സംസ്ഥാന-ജില്ലാ നേതൃത്വത്തോടോ ഇതുവരെ അഭിപ്രായ വ്യത്യാസമില്ല. ലോക്കല്‍-ഏരിയ കമ്മിറ്റികളുമായാണ് പ്രശ്നം. ഇപ്പോഴും ഇടത് സഹയാത്രികൻ തന്നെയാണ്. ഇപ്പോള്‍ അൻവറിനൊപ്പം പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇപ്പോഴും ഇടതുപക്ഷ സഹയാത്രികനാണ്. അതിനാല്‍ അൻവർ ഉന്നയിച്ച സ്വർണ്ണക്കടത്ത് ആരോപണങ്ങളെ കുറിച്ച്‌ കൂടുതല്‍ പറയുന്നില്ല. ഇന്നലെ അൻവറിനെ കണ്ട ശേഷം നിരവധി യുഡിഎഫ് എല്‍ഡിഎഫ് പ്രവർത്തകർ പിന്തുണയുമായി വന്നു.

മദ്രസ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ ആ സ്ഥാനം ഒഴിയും. കാറില്‍ നിന്ന് ബോർഡ് ഇതിനോടകം തന്നെ നീക്കിയിട്ടുണ്ട്. പുതിയ പാർട്ടി പോലും രൂപീകരിച്ചേക്കും. അതിലും തീരുമാനമെടുത്തിട്ടില്ല. ലീഗിലേക്ക് പോകില്ല. ലീഗ് അണികള്‍ നല്ലവരാണ്. പക്ഷേ നേതാക്കള്‍ ശരിയല്ല. അൻവർ ക്ഷണിച്ചു. കാത്തിരിക്കൂ എന്നാണ് മറുപടി പറഞ്ഞത്. താൻ പറയുന്നത് സിപിഎമ്മിനുളള അന്ത്യശാസനമല്ല. ഒരു പാർട്ടിക്ക് എതിരെ താൻ എങ്ങനെ അന്ത്യശാസനം നല്‍കുമെന്നും റസാഖ് ചോദിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.