മുഖ്യമന്ത്രി തന്നെ മോശക്കാരനാക്കി; എഡിജിപി എഴുതിക്കൊടുത്ത തിരക്കഥയാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ വായിച്ചതെന്ന് അൻവർ

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ നിലമ്പൂർ എംഎല്‍എ പി.വി അൻവർ. എഡിജിപി അജിത് കുമാർ എഴുതിക്കൊടുത്ത തിരക്കഥയാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ വായിച്ചതെന്ന് അൻവർ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പരിഹാസം പി.വി അൻവർ കള്ളപ്പണക്കാരുടെ പങ്കാളിയാണെന്ന തോന്നല്‍ പൊതുജനങ്ങള്‍ക്കിടയിലുണ്ടാക്കി.

Advertisements

മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ അദ്ദേഹത്തിന് വേറെ പലതും പറയാമായിരുന്നു. പക്ഷേ എന്നെ കുറ്റക്കാരനാക്കുകയാണ് മുഖ്യമന്ത്രി ചെയ‌്തത്. പാർട്ടി അദ്ദേഹത്തെ തിരുത്തിയുമില്ലെന്ന് വാർത്താ സമ്മേളനത്തില്‍ അൻവർ പറഞ്ഞു.
കേരളത്തിലെ ഏറ്റവും സാധാരണപാർട്ടി പ്രവർത്തകന് പോലും മനസിലാകുന്ന രീതിയിലാണ് താൻ പരാതി നല്‍കിയിത്. എന്നിട്ടും മുഖ്യമന്ത്രിക്ക് അത് മനസിലായില്ല. പി. ശശിക്കെതിരെയുള്ള പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർട്ടി പ്രവർത്തകരുടെ പൊതുവികാരമാണ് താൻ പറഞ്ഞത്. കമ്മ്യൂണിസ്‌റ്റുകാരൻ എന്നു പറഞ്ഞാല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് രണ്ടടി കൂടുതല്‍ കിട്ടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. അതിന് പിന്നില്‍ പി. ശശിയാണ്. എഡിജിപി അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണ്. അയാള്‍ എഴുതികൊടുത്ത കഥയും തിരക്കഥയുമാണ് മുഖ്യമന്ത്രി വായിച്ചുകേള്‍പ്പിച്ചത്. അല്ലാതെ അദ്ദേഹത്തിന് അറിയില്ലല്ലോ? മലപ്പുറത്തെ സഖാക്കളെ വിളിച്ചു ചോദിച്ചിരുന്നെങ്കില്‍ സത്യം എന്താണെന്ന് അവർ മുഖ്യമന്ത്രിയോട് പറയുമായിരുന്നു. എന്നെ അറസ്‌റ്റ് ചെയ‌്ത് കുഴിയിലാക്കുന്നതിന് മുമ്പ് സത്യം പറയണമല്ലോ? പാർട്ടിയുടെ വാക്ക് വിശ്വസിച്ചുകൊണ്ടാണ് പരസ്യപ്രതികരണം താല്‍ക്കാലികമായി നിറുത്തിവച്ചത്. പക്ഷേ താൻ ഉന്നയിച്ച കാര്യങ്ങളിലൊന്നും അന്വേഷണം ഫലപ്രദമല്ലെന്ന് മനസിലായി. മരംമുറിക്കേസില്‍ ഇക്കാര്യം പ്രകടമാണ്. പൊലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്നും ഇനി അടുത്ത സ്‌റ്റെപ്പ് ഹൈക്കോടതിയിലേക്കാണെന്നും അൻവർ വിശദമാക്കി.

Hot Topics

Related Articles