തിരുവനന്തപുരം: പി വി അൻവറിന്റെ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി കൊണ്ടും അൻവറിനെ പരിപൂർണ്ണമായി തള്ളിപ്പറഞ്ഞു കൊണ്ടുമുള്ള പിണറായി വിജയന്റെ പത്ര സമ്മേളനത്തിന് പിന്നാലെ അൻവറും മാദ്ധ്യമങ്ങളെ കാണാൻ ഒരുങ്ങുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ടെന്നും അൻവർ വ്യക്തമാക്കിക്കഴിഞ്ഞു.
അന്‍വറിന്റേത് ഇടതുപക്ഷ രാഷ്‌ട്രീയ പശ്ചാത്തലമല്ല. അന്‍വര്‍ വന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി ശശിക്കെതിരെ പരാതിയുണ്ടായിരുന്നെങ്കില്‍ അന്‍വര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയ്‌ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ അങ്ങനെയാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രി എന്ന നിലയിലല്ല കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ മുഖ്യമന്ത്രി പത്ര സമ്മേളനം നടത്തുന്നതിന് മുൻപ് പി വി അൻവർ പത്ര സമ്മേളനം നടത്തിയിരുന്നു. അതിലും എ ഡി ജിപി എം ആർ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.