നടിയെ ആക്രമിച്ച കേസ്; ദിലീപ് സുഹൃത്തായതിന്‍റെ പേരില്‍ താനും കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു; മാധ്യമ വാർത്തകൾക്കെതിരെ അൻവർ സാദത്ത്

കൊച്ചി: ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന മാധ്യമ വാർത്തകളെ വിമർശിച്ച്‌ ആലുവ എം എല്‍ എ അൻവർ സാദത്ത്. നടൻ ദിലീപ് സുഹൃത്തായതിന്‍റെ പേരില്‍ തന്‍റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുവെന്നും സത്യാവസ്ഥ അറിയാതെയാണ് തനിക്കെതിരെ നീക്കം നടന്നതെന്നും അൻവര്‍ സാദത്ത് പറഞ്ഞു.

Advertisements

ചാനലുകള്‍ റേറ്റിംഗിനായി കേസ് ഉപയോഗിച്ചപ്പോള്‍ തനിക്കുണ്ടായ ഡാമേജിന് ആര് മറുപടി പറയുമെന്നും അൻവര്‍ സാദത്ത് ചോദിച്ചു. കേസില്‍ തനിക്ക് ഒരു ബന്ധവുമില്ല എന്ന് അറിഞ്ഞു കൊണ്ടാണ് ചില ചാനലുകള്‍ തനിക്കെതിരെ പ്രചരണം നടത്തിയത്. കാലടി പ്രസ് ക്ലബ് സംഘടിപ്പിച്ച പൊതു പരിപാടിയില്‍ ആയിരുന്നു അൻവർ സാദത്തിന്‍റെ വിമർശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദിലീപ് തന്‍റെ സുഹൃത്ത് തന്നെയാണ്. അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, കേസില്‍ തന്നെ വെറുതെ വലിച്ചിഴച്ചു. ദിലീപ് വളരെ കഷ്ടപ്പെട്ട് പ്രയത്നിച്ച്‌ ഉയരങ്ങളില്‍ എത്തി നില്‍ക്കെ പെട്ടെന്നാരു സുപ്രഭാതത്തില്‍ ഇങ്ങനെയുണ്ടായപ്പോള്‍ അതിന്‍റെ വസ്തുത മനസിലാക്കാതെ റേറ്റിങിന് വേണ്ടി അത് ഇടിച്ചുതാഴ്ത്തുമ്പോഴുണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്നും അൻവര്‍ സാദത്ത് പറഞ്ഞു.

Hot Topics

Related Articles