കൊച്ചി : ജിഎസ്ടി നികുതി കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം.സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സര്‍ക്കാര്‍ നടിയെ അഭിനന്ദിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
നേരത്തെ മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിന്റെ നിര്‍മ്മാണ കമ്ബനിയായ ആശിര്‍വാദ് സിനിമാസിനും കേന്ദ്ര സര്‍ക്കാര്‍ സമാനമായി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. പിന്നാലെ രാഷ്ട്രനിര്‍മ്മാണത്തില്‍ ഭാഗമാകാന്‍ അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ ‘വെള്ളരി പട്ടണം’ എന്ന ചിത്രമാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹേഷ് വെട്ടിയാരും മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ഫുള്‍ ഓഫ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അജിത് നായകനാകുന്ന ‘എകെ 61’ലും മഞ്ജു ഭാഗമാകുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ നടന്റെ ജോഡിയായി ആകും മഞ്ജു എത്തുക എന്നാണ് സൂചന. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ധനുഷ് നായകനായ അസുരനില്‍ മഞ്ജു അഭിനയിച്ചിട്ടുണ്ട്.