ദക്ഷിണാഫ്രിക്കൻ ലീഗിൽ കളി പഠിപ്പിക്കാൻ ഗാംഗുലി ; ദക്ഷിണാഫ്രിക്കൻ ടീമിൻ്റെ പരിശീലകനാകും

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ വീണ്ടും പുതിയ റോളില്‍ മുൻ ഇന്ത്യൻ നായകനും മുൻ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.ഇത്തവണ മുഖ്യ പരിശീലകനായാണ് ഗാംഗുലിയുടെ വരവ്. ദക്ഷിണാഫ്രിക്കൻ ടി20 ഫ്രാഞ്ചൈസിയായ പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനായാണ് ഗാംഗുലിയെ നിയമിച്ചിരിക്കുന്നത്.

Advertisements

പ്രിട്ടോറിയ ക്യാപിറ്റല്‍സ് ടീം ഇക്കാര്യം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഗാംഗുലി ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകുന്നത്. മുൻ ഇംഗ്ലണ്ട് താരം ജൊനാതൻ ട്രോട്ടിന്റെ പിൻഗാമിയായാണ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഗാംഗുലിയുടെ വരവ്. എസ്‌എ20 ടൂർണമെന്റില്‍ ടീമിനെ മുന്നോട്ടു നയിക്കലാണ് ഗാംഗുലി നേരിടുന്ന പ്രധാന വെല്ലുവിളി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2008-ലാണ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. പിന്നീട് ബിസിസിഐ പ്രസിഡന്റ് അടക്കമുള്ള ഒട്ടേറെ ചുമതലകള്‍ വഹിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായും ടീം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Hot Topics

Related Articles