ആ പറ … എനിക്ക് കിട്ടുമെന്ന് പറ ! ദേശീയ അവാർഡ് പ്രഖ്യാപനത്തിന് അര മണിക്കൂർ മുൻപുള്ള അപർണയുടെ ഭാവങ്ങൾ : വൈറൽ വീഡിയോ കാണാം

കൊച്ചി : ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്നതിനു അരമണിക്കൂര്‍ മുമ്ബ് നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍ തന്റെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ ആണ് ഇപ്പോള്‍ വൈറല്‍.അവാര്‍ഡ് പ്രഖ്യാപനത്തിനായി ടെന്‍ഷനടിച്ച്‌ കാത്തിരിക്കുന്ന അപര്‍ണ ബാലമുരളിയെ വിഡിയോയില്‍ കാണാം. കാറിലിരുന്ന് സിദ്ധാര്‍ഥ് ആണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.

Advertisements

അപര്‍ണയോട് എന്തിനാണ് ഈ സമയത്തു ടെന്‍ഷന്‍ എന്നു സിദ്ധാര്‍ഥ് ചോദിക്കുമ്ബോള്‍, ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന്റെ ടെന്‍ഷനിലാണ് എന്നാണു മറുപടി. കാറില്‍ തനിക്ക് ഒപ്പമുള്ളവരോട് പിന്തുണ നല്‍കാന്‍ നടി ആവശ്യപ്പെടുന്നതും കാണാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുഹൃത്തുക്കള്‍ ആശംസകള്‍ നേരുമ്ബോള്‍, അവാര്‍ഡ് ലഭിക്കുമോ എന്ന ആശങ്കയില്‍ ഇരിക്കുകയാണ് അപര്‍ണ. ചിരിച്ചും കളിച്ചും ടെന്‍ഷന്‍ മറയ്ക്കാന്‍ ആകുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും മുഖത്ത് അത് പ്രകടമാണെന്ന് ആരാധകരും കമന്റ് ചെയ്യുന്നു.

Hot Topics

Related Articles