” ചേട്ടനു ചിരി വരുന്നുണ്ടെങ്കില്‍ അങ്ങോട്ട് മാറിനിന്ന് ചിരിക്ക് ” നടിയുടെ കലക്കൻ മറുപടി

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ആങ്ങളമാര്‍ നിരവധിയാണ്. സെലിബ്രിറ്റികളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പല നായികമാരും ബോഡി ഷേമിങ്ങിന്റെ ഇരകളായി മാറിയിട്ടുണ്ട്. എന്നാല്‍ കളിയാക്കല്‍ കൊണ്ട് ഇങ്ങോട്ട് വരണ്ട എന്ന് ശക്തമായ ഭാഷയില്‍ സോഷ്യല്‍ മീഡിയ ആങ്ങളമാര്‍ക്ക് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് പ്രിയ നടി അപർണ ബാലമുരളി. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വളരെ പോസിറ്റീവായ അത്രയധികം എനര്‍ജറ്റിക്കായ ഒരു ഡാന്‍സ് വീഡിയോക്ക് താഴെയാണ് പ്രബുദ്ധ മലയാളി ആങ്ങളമാരുടെ കമന്റടി. വെറുതെ ചിരിപ്പിക്കാതെ എന്ന ഒരു ചേട്ടന്റെ കമന്റ് ചേട്ടനു ചിരി വരുന്നുണ്ടെങ്കില്‍ അങ്ങോട്ട് മാറിനിന്ന് ചിരിക്ക് അത് കഴിഞ്ഞു വന്നിട്ട് ബാക്കി കാണാം എന്ന് മറുപടി നല്‍കിയിരിക്കുകയാണ് നടി . അപര്‍ണ അഭിനയിച്ച ചിത്രത്തിലെ കഥാപാത്രത്തെ സൂചിപ്പിച്ചുകൊണ്ട് വലിപ്പമില്ലെന്ന പരാതിയുമായി ഡോക്ടറെ കാണിച്ചതിന് ഫലം ഉണ്ടായി എന്ന ദ്വയാര്‍ത്ഥ പരമായ കമന്റിനും നടി നല്ല മറുപടി തന്നെയാണ് നല്‍കിയത് . ഇതൊടൊപ്പം തന്നെ നടിയെ പ്രശംസിച്ചുള്ള കമന്റുകളും മലയാളിയുടെ വള്‍ഗര്‍ കമന്റിനെ കുറിച്ചും മാറാത്ത മനസ്സിനെക്കുറിച്ചും പലരും പറഞ്ഞിട്ടുണ്ട് ബെസ്റ്റ് ആക്ടര്‍സ് അവാര്‍ഡ് നേടിയ നടിയെ ഇത്തരത്തില്‍ കളിയാക്കുന്നത് ഓരോരുത്തരുടെ പേഴ്‌സണാലിറ്റിയുടെ കുഴപ്പമാണെന്നുള്ള സപ്പോര്‍ട്ട് ചെയ്തുള്ള കമന്റുകളും ധാരാളമായി എത്തിയിട്ടുണ്ട് .ചുമ്മാ മിണ്ടാതിരുന്നാല്‍ ഇത്തരത്തിലുള്ള ബോഡി ഷേമിങ്ങ് തുടരുകയുള്ളൂ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കാണിച്ചു നടി കാണിച്ചു കൊടുത്തിരിക്കുന്നത്. ഉരുളക്കു ഉപ്പേരി പോലെ മറുപടി നല്‍കിയതോടെ പലരും കണ്ടം വഴി ഓടി . ഇത്തരം ബോഡി ഷേമിങ്ങ് കളിയാക്കല്‍ നടത്തുന്നതെല്ലാം സമ്പൂര്‍ണ സാക്ഷരരും സംസ്‌കാര സമ്പന്നരുമെന്ന് സ്വയം അവകാശപ്പെടുന്ന മലയാളികള്‍ എന്നതാണ് ഏറ്റവും വലിയ തമാശ. മറ്റു പല ഭാഷയിലുള്ള ആരാധകരും അപർണ ബാലമുരളിയെ പ്രശംസിച്ചാണ് കമന്റുകള്‍ ഇട്ടിരിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.