അപ്പുവിന്റെ അവസാന സിനിമയ്ക്ക് ഡബ് ചെയ്തത് നിറകണ്ണുകളോടെ! പുനീതിന്റെ ഓർമ്മയ്ക്കു മുന്നിൽ കണ്ണീരണിഞ്ഞ് സഹോദരൻ

ഹൈദരാബാദ്: നടൻ പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ ആരാധകർ കരകയറിയിട്ടില്ല. പുനീത് അവസാനമായി അഭിനയിച്ച ചിത്രമാണ് ‘ജെയിംസ്’. ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കുന്നതിന് മുമ്ബായിരുന്നു പുനീതിന്റെ വിയോഗം. ഇപ്പോഴിതാ സിനിമയിലെ പുനീതിന്റെ ഭാഗങ്ങൾക്ക് സഹോദരൻ ശിവ രാജ്കുമാർ ശബ്ദം നൽകിയിരിക്കുകയാണ്.

Advertisements

‘എന്റെ സഹോദരന്റെ സിനിമയ്ക്ക് ഡബ്ബ് ചെയ്യുന്നത് ഒരു വൈകാരിക മുഹൂർത്തമായിരുന്നു. സ്‌ക്രീനിൽ അപ്പുവിനെ കണ്ടപ്പോൾ എനിക്ക് താങ്ങാനായില്ല. അവന്റെ ശബ്ദവുമായി പൊരുത്തപ്പെടുത്താനും ബുദ്ധിമുട്ടായിരുന്നു. രണ്ടര ദിവസമെടുത്താണ് ഞാൻ ഡബ്ബിംഗ് പൂർത്തിയാക്കിയത്. എന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്, പ്രേക്ഷകർക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’വെന്ന് ശിവരാജ് പ്രതികരിച്ചു. ചിത്രത്തിൽ ശിവ രാജ്കുമാർ അതിഥി വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ജെയിംസ് മാർച്ച് 17നാണ് റിലീസ് ചെയ്യുന്നത്. പുനീതിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവർത്തരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്.

Hot Topics

Related Articles