ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകൾ ആരാധ്യ ബച്ചന് എതിരായി വ്യാജ ഉള്ളടക്കം അടങ്ങിയ വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി. ആരാധ്യ ബച്ചന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒൻപത് യൂ ട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ച വിഡിയോകള്‍ അടിയന്തരമായി നീക്കംചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചു. യുട്യൂബിന്റെ ഉടമകളായ ഗൂഗിളിനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഡൽഹി ഹൈക്കോടതി ജഡ്ജി സി. ഹരിശങ്കറിന്റെ താണ് ഉത്തരവ്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ അവസ്ഥകളേക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാകില്ല. കുട്ടികളെ അഭിമാനത്തോടെയും ആദരവോടെയുമാണ് പരിഗണിക്കേണ്ടത്. താരമൂല്യം ഉള്ളവരുടെ കുട്ടികളാണെങ്കിലും സാധാരണക്കാരുടെ കുട്ടികളാണെങ്കിലും ഇതിൽ വ്യത്യാസമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആരാധ്യക്ക് എതിരെ വ്യാജ വീഡിയോകൾ പ്രസിദ്ധീകരിച്ച ഒമ്പത് യൂട്യൂബ് ചാനലുകൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ ഒമ്പത് ചാനലുകളെയും സംബന്ധിച്ച വിവരങ്ങൾ ഹർജിക്കാർക്ക് കൈമാറാനും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.