കോഴഞ്ചേരി : പഴഞ്ഞിയിൽ വാസുദേവകുറുപ്പ് (അമ്പോറ്റി കോഴഞ്ചേരി -64) നിര്യാതനായി. ആറന്മുള പാർത്ഥസാരഥി ക്ഷേത്ര ഉപദേശക സമതി സെക്രട്ടറി, അയ്യപ്പസേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമതിയംഗം, ആറന്മുള പളളിയോട സേവാസംഘം പ്രതിനിധി, കോഴഞ്ചേരി പാമ്പാടിമൺ ശ്രീ അയ്യപ്പ നായർ സമാജം സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : നെടുംപ്രയാർ മൂലക്കോണത്ത് കുടുംബാംഗം ഷൈലാ ജി.നായർ. മക്കൾ : അനന്ദു വി.കുറുപ്പ്(സോഫ്റ്റ് വെയർ എൻജിനീയർ, ബംഗലൂളുരു), അനന്ദലക്ഷ്മി. വി.കുറുപ്പ്(യു.എസ്.എ). മരുമക്കൾ: എസ്.ശ്രുതി(ഐ.റ്റി.ഡിപ്പാർട്ടമെന്റ്, ബംഗളുരു), ദീപക് ചന്ദ്രൻ(യു.എസ്.എ.). സംസ്കാരം പിന്നീട്.