കോഴഞ്ചേരി : ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉതൃട്ടാതി വള്ളംകളിയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വാഹനങ്ങളുടെ പാർക്കിങ് ക്രമീകരിച്ച സ്ഥലങ്ങൾ ഇവയാണ്.
ക്ഷേത്രത്തിന്റെ സമീപത്തെ പൊന്നുംതോട്ടം ഗ്രൗണ്ട്, പരമൂട്ടിൽ പടി പ്രാർത്ഥനാഹാൾ, ആറന്മുള വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട്, അയ്യൻകോയിക്കൽ വിജയാനന്ദ വിദ്യാലയം മൈതാനം, നാൽക്കാലിക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മൈതാനം, ആറന്മുള കച്ചേരിപ്പടി സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്, പോലീസ് ക്വാർട്ടേഴ്‌സ് ഗ്രൗണ്ട് ( പോലീസ് വാഹനങ്ങൾ മാത്രം ), വഞ്ചിത്ര മാർത്തോമാ സ്കൂൾ ഗ്രൗണ്ട്, കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ മൈതാനം. ഇത്തരത്തിൽ വാഹന ഗതാഗത ക്രമീകരണങ്ങളും, വള്ളംകളിയുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങൾ
Advertisements