കൊച്ചി : അയനാ മൂവീസിന്റെ ബാനറിൽ എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്) എന്നിവർ ചേർന്ന് നിർമ്മാണവും ബിജുകൃഷ്ണൻ സംവിധാനവും നിർവ്വഹിക്കുന്ന “ആറാട്ട്മുണ്ടൻ ” ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയിൽ നടന്നു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതും തൊടുപുഴ സ്റ്റേഷൻ എസ് ഐ എ ആർ കൃഷ്ണൻ നായരും ആദ്യ ക്ലാപ്പടിച്ചത് പ്രശസ്ത മേക്കപ്പ് ഡിസൈനർ പട്ടണം ഷായുമായിരുന്നു.
സ്വന്തം വീടിനോ വീട്ടുകാർക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയെന്ന രാഷ്ട്രീയക്കാരന്റെയും അയാളോടൊപ്പമുള്ള നാല് സുഹൃത്തുക്കളുടെ സ്നേഹബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ആറാട്ട്മുണ്ടൻ . കൈലാഷ്, സൂരജ് സൺ, മറീന മൈക്കിൾ , ശ്രുതിലക്ഷ്മി, ഐ എം വിജയൻ , ശിവജി ഗുരുവായൂർ , കോബ്ര രാജേഷ്, ശിവജി ഗുരുവായൂർ , ബിനു അടിമാലി, എം ഡി സിബിലാൽ, രാജേഷ് ഇല്ലത്ത്, അരിസ്റ്റോ സുരേഷ്, എച്ച് സലാം (എം എൽ എ ), പുന്നപ്ര മധു , സാബു തോട്ടപ്പള്ളി, എം. സജീർ , മച്ചാൻ സലിം തൊടുപുഴ , പ്രമോദ് വെളിയനാട്, കെ.പി.സുരേഷ്കുമാർ , വേണു , വിജയകുമാരി , രാഖി കണ്ണൂർ, അശ്വതി, ബിന്ദു, അൻസു കോന്നി എന്നിവർ അഭിനയിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാനർ – അയനാ മൂവീസ്, നിർമ്മാണം – എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്) , സംവിധാനം – ബിജുകൃഷ്ണൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ , കഥ, സംഭാഷണം – രാജേഷ് ഇല്ലത്ത്, തിരക്കഥ – രാജേഷ് ഇല്ലത്ത്, എം ഡി സിബിലാൽ, ഛായാഗ്രഹണം – ഷാജി ജേക്കബ്ബ്, എഡിറ്റിംഗ് – അനന്തു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ഗാനരചന – എച്ച് സലാം (എം എൽ എ ), രാജശ്രീ പിള്ള , സംഗീതം – പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ആലാപനം – സുദ്ദീപ്കുമാർ , മീനാക്ഷി , സാബു മാന്നാർ , അഭിജിത്ത്, ചമയം – പട്ടണം ഷാ, കല- കോയ , കോസ്റ്റ്യും – ദീപ്തി അനുരാഗ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രദീപ്കുമാർ , ത്രിൽസ് – മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, ഫിനാൻസ് മാനേജർ – എം സജീർ , പ്രൊഡക്ഷൻ മാനേജേഴ്സ് – പ്രജീഷ് രാജ്, പ്രസാദ് മുണ്ടേല, ഡിസൈൻസ് – ഡാവിഞ്ചി പ്രൊഡക്ഷൻസ്, സ്റ്റിൽസ് – അജേഷ് ആവണി , പി ആർ ഓ – അജയ് തുണ്ടത്തിൽ . ലൊക്കേഷൻ പൂർണ്ണമായും തൊടുപുഴയാണ്.