ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: ദില്ലി മദ്യനയക്കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ദില്ലി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻമന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇരുവരെയും വിചാരണ ചെയ്യണമെന്ന ശുപാർശ ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന നല്‍കി ഒരു മാസത്തിന് ശേഷമാണ് അംഗീകാരം ലഭിച്ചത്. ദില്ലി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേന്ദ്രസർക്കാറിന്റെ നീക്കം.

Advertisements

ദില്ലി സർക്കാറിന്റെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഇഡിയും സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) നല്‍കിയ പ്രത്യേക കേസുകളില്‍ കഴിഞ്ഞ വർഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. തൻ്റെ പ്രോസിക്യൂഷന് മുൻകൂർ അനുമതിയില്ലാതെ ഇഡി കുറ്റപത്രം പരിഗണിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കെജ്രിവാള്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഒമ്ബത് സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് 2024 മാർച്ച്‌ 21 ന് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര ഏജൻസി കണ്ടെത്തിയതിനെ തുടർന്ന് ഇഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇഡി കേസില്‍ ജൂലൈ 12 നും സിബിഐ കേസില്‍സെപ്റ്റംബർ 13 നും സുപ്രീം കോടതി അദ്ദേഹത്തിന് കെജ്രിവാളിന് അനുവദിച്ചു. സെപ്തംബർ 17ന് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സിസോദിയയെ 2023 ഫെബ്രുവരി 26ന് സിബിഐയും 12 ദിവസത്തിന് ശേഷം ഇഡിയും അറസ്റ്റ് ചെയ്തു. 2024 ഓഗസ്റ്റ് ഒമ്ബതിനാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഡിസംബർ മൂന്നിന് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡി അനുമതി തേടിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.