ദില്ലിയിലെ പ്രചരണത്തിന് മമതയെയും അഖിലേഷിനെയും എത്തിക്കാൻ കെജ്രിവാൾ; ഇന്ത്യ സഖ്യത്തിൽ ഭിന്നത രൂക്ഷം

ദില്ലി: ഇന്ത്യ സഖ്യം പാർട്ടികളെ ഒപ്പം നിർത്താൻ അരവിന്ദ് കെജ്രിവാള്‍. മമത ബാനർജിയെയും, അഖിലേഷ് യാദവിനെയും പ്രചാരണത്തിനെത്തിക്കാന്‍ കെജ്രിവാള്‍ നീക്കം തുടങ്ങി. കെജ്രിവാള്‍ തോല്‍വി ഭയന്ന് കള്ള അവകാശവാദം ഉന്നയിക്കുന്നുവെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. കോണ്‍ഗ്രസ് എഎപിയുടെ ബി ടീമാണെന്ന് ബിജെപി ആരോപിച്ചു.

Advertisements

ദില്ലി തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ഇന്ത്യ സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാർട്ടിയും തെരഞ്ഞെടുപ്പില്‍ എഎപിയെ പിന്തുണയ്ക്കുമെന്ന് കെജ്രിവാളാണ് എക്സിലൂടെ അറിയിച്ചത്. രണ്ട് പാർട്ടികളും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മമത ബാനർജിയെയും അഖിലേഷ് യാദവിനെയും പ്രചാരണത്തില്‍ പങ്കെടുക്കാനും കെജ്രിവാള്‍ ക്ഷണിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിലേക്ക് ചോരുമോയെന്നാണ് എഎപിയുടെ ആശങ്ക, ന്യൂനപക്ഷ വോട്ടുകള്‍ നിർണായകമായ മണ്ഡലത്തിലെങ്കിലും ഈ നേതാക്കളെ എത്തിച്ച്‌ പ്രചാരണം ശക്തമാക്കാനാണ് കെജ്രിവാളിന്റെ ശ്രമം. എന്നാല്‍ കെജ്രിവാളിന്റെത് കള്ള അവകാശവാദമാണെന്നാണ് കോണ്‍ഗ്രസ് വിമർശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മമതയോ അഖിലേഷോ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കും മുൻപ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത് എന്തിനെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. രാഹുല്‍ ഗാന്ധി അടക്കം പ്രമുഖ നേതാക്കളെ റാലികളില്‍ ഇറക്കി പ്രചാരണ രംഗത്ത് സജീവമാകാനാണ് കോണ്‍ഗ്രസ് നീക്കം.
അതേസമയം ഇന്ത്യ സഖ്യത്തിലെ ഭിന്നത മുതലെടുക്കുകയാണ് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം തങ്ങള്‍ക്കെതിരെ കൈകോർത്ത് മത്സരിച്ച എഎപിയും കോണ്‍ഗ്രസും ദില്ലിയില്‍ നാടകം കളിക്കുകയാണെന്നാണ് ബിജെപി പ്രചാരണം. രണ്ടു പാർട്ടികളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും, കോണ്‍ഗ്രസ് എഎപിയുടെ ബി ടീമാണെന്നും ദില്ലി ബിജെപി അധ്യക്ഷൻ പറഞ്ഞു.

Hot Topics

Related Articles