ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ദില്ലി : ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കും. വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ദില്ലി നിയോജക മണ്ഡലത്തില്‍ നിന്നാണ് അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുന്നത്. ദില്ലിയിലെ “അമ്മമാരും സഹോദരിമാരും” തന്നെ തിരഞ്ഞെടുപ്പ് ഓഫീസിലെത്തി അനുഗ്രഹിക്കണമെന്ന് കെജ്‌രിവാള്‍ സാമൂഹ്യമാധ്യമമായ എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു.

Advertisements

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് വാല്‍മീകി, ഹനുമാൻ ക്ഷേത്രങ്ങള്‍ സന്ദർശിച്ച്‌ ദൈവാനുഗ്രഹം തേടുമെന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. അരവിന്ദ് കെജ്രിവാളിന് എതിര്‍ സ്ഥാനാര്‍ത്ഥിയായി ബിജെപിയില്‍ നിന്ന് പർവേഷ് വർമ്മയും കോണ്‍ഗ്രസില്‍ നിന്ന് സന്ദീപ് ദീക്ഷിതുമാണ് മത്സരിക്കുന്നത്. അതേസമയം അരവിന്ദ് കെജ്രിവാളിന് ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് കെജ്രിവാളിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യ നയക്കേസില്‍ ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വിചാരണ ചെയ്യാൻകേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇ ഡി ക്ക് അനുമതി നല്‍കി. ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയെ വിചാരണ ചെയ്യാനും ഇഡിക്ക് അനുമതി നല്‍കിയിട്ടുണ്ട്. കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അനുമതി. ദില്ലി മദ്യനയ അഴിമതി കേസിലാണ് നടപടി. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ നീക്കം.

Hot Topics

Related Articles