അരീപ്പറമ്പ്: തേമ്പള്ളിൽ കുടുംബാംഗം വള്ളികാട്ടിൽ ശോശാമ്മ മാണി (റിട്ട. അദ്ധ്യാപിക – 86) നിര്യാതയായി. ഭർത്താവ് : ടി. മാണി വള്ളികാട്. ഭൗതികശരീരം നാളെ മാർച്ച് 25 തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും, സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രണ്ട് മണിക്ക് ഭവനത്തിൽ ആരംഭിച്ച് ‘അരീപ്പറമ്പ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ ആനി സണ്ണി( റൂട്രോണിക്സ് എ റ്റി സീ അടൂർ, പന്തളം ) സുമ സിജി ( ഫാർമസിസ്റ്റ്, നീതി മെഡിക്കൽസ് , കുറിച്ചി) മരുമക്കൾ സണ്ണി കെ ഏബ്രഹാം, മേലേതെക്കേതിൽ തട്ടയിൽ, പരേതനായ സിജി മർക്കോസ്, ചിറത്തലാട്ട്, വാകത്താനം. കൊച്ചുമക്കൾ: ജിക്കു, ജോബ്,അലൻ, മാണി.
Advertisements