അരീപ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചിതകർത്ത് മോഷണം; അറുപതിനായിരത്തോളം രൂപ കവർന്നു

മണർകാട്: ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് മോഷണം. അരീപ്പറമ്പ് മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ഇന്നലെ പുലർച്ചെയാണ് മോഷണവിവരം അറിഞ്ഞത്. വ്യാഴാഴ്ച്ച 12നും പുലർച്ചെ 4നും മദ്ധ്യേയാണ് മോഷണം നടന്നത്. അറുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറയുന്നു.

Advertisements

കോൺക്രീറ്റിൽ തീർത്ത രണ്ട് വലിയ കാണിക്കകളും സ്റ്റീലിൽ തീർത്ത പുതിയ മൂന്ന് കാണിക്കകളുമാണ് ക്ഷേത്രത്തിലുള്ളത്. ഒരാഴ്ച്ച മുൻപായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. ഇതിന് ശേഷം കാണിക്കവഞ്ചികൾ തുറന്നിരുന്നില്ല. സാധാരണ ഉത്സവസമയങ്ങളിൽ അറുപതിനായിരം രൂപ വരെ കാണിക്കവഞ്ചികളിൽ നിന്ന് ലഭിക്കാറുണ്ടായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. കാണിക്കവഞ്ചികളുടെ പൂട്ട് തല്ലിപ്പൊളിച്ച ശേഷമാണ് മോഷ്ടാക്കൾ പണം അപഹരിച്ചത്. തല്ലിപ്പൊളിച്ച കാണിക്കവഞ്ചികൾ ക്ഷേത്രത്തിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് മണർകാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles