ബ്യൂണസ് ഐറിസ്: ലയണല്‍ മെസിക്ക് പിന്നാലെ ഫുട്ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അര്‍ജന്റീനയുടെ എയ്ഞ്ചല്‍ ഡി മരിയയും.2024ലെ കോപ്പ അമേരിക്ക വരെ അദ്ദേഹം അര്‍ജന്റീന ടീമിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ലയണല്‍ മെസിയും കളി നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോകകപ്പില്‍ അര്‍ജന്റീനയുടെ കിരീടവിജയത്തിനു ശേഷമാണ് സീനിയര്‍ താരങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീനയുടെ വിജയം. ഫൈനലില്‍ ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം ഉയര്‍ത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2008ല്‍ അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച ഡിമരിയ ഇതുവരെ 129 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പരിക്കുകള്‍ താരത്തെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ നിര്‍ണായക പങ്കുവഹിച്ച എയ്ഞ്ചല്‍ ഡി മരിയ ലയണല്‍ മെസിക്കൊപ്പം കിരീടം ഉയര്‍ത്തി.