ഖത്തര്‍: ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീന അബുദാബിയിലേക്ക്. നവംബര്‍ 16 ന് യുഎഇ ദേശീയ ടീമുമായുള്ള മത്സരത്തിനായാണ് മെസിയും സംഘവുമെത്തുന്നത്. ലോകകപ്പിന് തൊട്ടുമുമ്പുളള മത്സരമായതിമായതിനാല് മെസ്സിയുള്പ്പടെയുളള മുന്‍ നിര താരങ്ങള്‍ കളത്തിലിറങ്ങിയേക്കും. ജനുവരിയില്‍ ഇറാഖില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന് മുന്നോടിയായി യുഎഇയില്‍ നാല് പരിശീലന മത്സരങ്ങള്‍ക്കൂടി കളിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് അര്‍ജന്റീനയുമായി ഏറ്റുമുട്ടുന്നത്.
അബൂദാബി മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന തുടരുകയാണ്. 27 ദിര്‍ഹം മുതല്‍ 5200 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ 19 ന് കസാഖിസ്ഥാന്‍, 23ന് പരാഗ്വേ, 27ന് വെനിസ്വലേ എന്നിവയുമായാണ് യുഎഇയുടെ മറ്റ് മത്സരങ്ങള്‍. നവംബര്‍ 22 ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് മത്സരം. യുഎഇയിലെ മത്സരത്തിന് ശേഷം അര്‍ജന്റീന തൊട്ടടുത്ത ദിവസം തന്നെ ഖത്തറിലേക്ക് തിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പിന് പടയൊരുങ്ങുന്ന മെസ്സിയുടേയും സംഘത്തിന്റേയും വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. ലോകകപ്പ് യോഗ്യതയ്ക്കരികെ ഇടറി വീണ യുഎഇ ടീമിന് അന്താരാഷ്ട്ര നിലവാരമുളള ടീമുമായി കളിക്കാന്‍ ലഭിക്കുന്ന അവസരം കൂടിയാണിത്. കേരളത്തില്‍ നിന്നുളള അര്‍ജന്റീന ആരാധകര്‍ ഏറെയുളള നാടാണ് യുഎഇ. ഇരു ടീമുകള്‍ക്കും ആര്‍പ്പ് വിളിക്കുന്നതിനായി കാണികള്‍ എത്തും. ലോകകപ്പിന് ആദിത്യമരുളിയ അബൂദാബി മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ യുഎഇ അര്‍ജന്റീന ആരാധകര്‍ നിറയുമെന്നുറപ്പാണ്.
അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനും അബൂദാബി സ്പോര്‍ട്സ് കൗണ്‍സിലും സഹകരണ കരാര്‍ ഒപ്പുവച്ചിരുന്നു. കരാര്‍ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് അര്‍ജന്റീന ടീം എത്തുന്നത്. കരാറനുസരിച്ച് അര്‍ജന്റീന ടീമിന്റെ പരിശീലനവും സൗഹൃദ മത്സരങ്ങളും അബൂദാബിയില്‍ വെച്ച് നടത്താന്‍ ധാരണയായിരുന്നു. ലോകകപ്പിന്റെ പരിശീലനവും ഇവിടെ നടക്കാന്‍ സാധ്യതയുണ്ട്. അര്‍ജന്റീനയുടെ സൂപ്പര്‍ കോപ്പ ഫൈനല്‍ മത്സരങ്ങള്‍ 2023 മുതല്‍ 26 വരെ തുടര്‍ച്ചയായി നാലു വര്‍ഷം നടക്കും.