ലോകകപ്പ് യോഗ്യതാ മത്സരം : അർജന്റീന ടീമിനെ പ്രഖ്യപിച്ചു : പരിചയസമ്പന്നരും യുവ പ്രതിഭകളും ടീമിൽ

മാഡ്രിഡ് : അർജന്റീന ദേശീയ ഫുട്ബോള്‍ ടീം പരിശീലകൻ ലയണല്‍ സ്കലോണി, 2025 സെപ്റ്റംബറില്‍ വെനസ്വേലയ്ക്കും ഇക്വഡോറിനുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള ടീമിനെ പ്രഖ്യാപിച്ചു.ലയണല്‍ മെസ്സിയെയും നിക്കോളാസ് ഒട്ടാമെൻഡിയെയും പോലുള്ള പരിചയസമ്ബന്നരായ താരങ്ങള്‍ക്കൊപ്പം യുവപ്രതിഭകളായ ക്ലോഡിയോ എചെവെറിയെയും ഫ്രാങ്കോ മാസ്റ്റന്റുവോണോയെയും ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി.

Advertisements

സെപ്റ്റംബർ 4-ന് ബ്യൂണസ് അയേഴ്സിലെ മാസ് മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ വെനസ്വേലയെയും, സെപ്റ്റംബർ 9-ന് ഇക്വഡോറില്‍ വെച്ച്‌ അവരെയും നേരിടുന്നതോടെ 18 മത്സരങ്ങളുള്ള റൗണ്ട് റോബിൻ യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. ഈ മത്സരങ്ങള്‍ക്ക് മുമ്ബ് തന്നെ അർജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ടീം.
സ്ഥിരമായി കളിക്കുന്ന താരങ്ങളെയും പുതിയ പ്രതിഭകളെയും ഒരുമിപ്പിച്ചുകൊണ്ടാണ് സ്കലോണി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റയല്‍ മാഡ്രിഡിന്റെ ഫ്രാങ്കോ മാസ്റ്റന്റുവോണോ, ബയേണ്‍ ലെവർകൂസന്റെ ക്ലോഡിയോ എചെവെറി എന്നിവർ ക്ലബ് തലത്തില്‍ നടത്തിയ മികച്ച പ്രകടനങ്ങള്‍ പരിഗണിച്ചാണ് ടീമിലെത്തിയത്. പല്‍മെയ്‌റാസിന്റെ ഹോസെ മാനുവല്‍ ലോപ്പസ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കും. അതേസമയം, അലജാന്ദ്രോ ഗർനാച്ചോ, എൻസോ ഫെർണാണ്ടസ് എന്നിവർ ടീമിലില്ല. എൻസോ ഫെർണാണ്ടസ് മുൻപ് ലഭിച്ച ചുവപ്പ് കാർഡിനെ തുടർന്ന് രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനാലാണ് ടീമില്‍ നിന്ന് പുറത്തായത്.

Emiliano Martínez (Aston Villa)
Walter Benítez (Crystal Palace)
Gerónimo Rulli (Marseille)

Defenders:
Cristian Romero (Tottenham Hotspur)
Nicolás Otamendi (Benfica)
Nahuel Molina (Atletico Madrid)
Gonzalo Montiel (River Plate)
Leonardo Balerdi (Marseille)
Juan Foyth (Villarreal)
Nicolás Tagliafico (Lyon)
Marcos Acuña (River Plate)
Julio Soler (Bournemouth)

Midfielders:
Alexis Mac Allister (Liverpool)
Exequiel Palacios (Bayer Leverkusen)
Alan Varela (FC Porto)
Leandro Paredes (Boca Juniors)
Thiago Almada (Atletico Madrid)
Nico Paz (Como)
Rodrigo De Paul (Inter Miami)
Giovani Lo Celso (Real Betis)

Forwards:
Claudio Echeverri (Bayer Leverkusen)
Franco Mastantuono (Real Madrid)
Valentín Carboni (Genoa)
Giuliano Simeone (Atletico Madrid)
Julián Álvarez (Atletico Madrid)
Nicolás González (Juventus)
Lionel Messi (Inter Miami)
Lautaro Martínez (Inter)
José Manuel López (Palmeiras)

Hot Topics

Related Articles