മെസിയുടെ അർജന്റീനയെ പോലെ ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തട്ടെ : ആശംസകളുമായി ഐഎം വിജയൻ

കൊച്ചി : ഐഎസ്എൽ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുമെന്ന് ഐ എം വിജയൻ. മെസി ലോകകപ്പ് കിരീടം ഉയർത്തിയില്ലേ, അതുപോലെയാകട്ടെ കേരള ബ്ലാസ്റ്റേഴ്സും. കെ പി രാഹുലിന്റെ അസാന്നിധ്യം ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കാം. സുനിൽ ഛേത്രി ഇല്ലാത്തത് കേരള ബ്ലാസ്റ്റേഴ്‌സിന് ഗുണകരമാകും. സഹൽ അബ്ദുൽ സമദിന് പകരം മികച്ച യുവ താരങ്ങൾ ഉയർന്നുവരും. കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തുന്നതിനായി കാത്തിരിക്കുന്നുവെന്നും ഐഎം വിജയൻ പറഞ്ഞു.

Advertisements

കൊച്ചിയിൽ ഇന്ന്‌ രാത്രി എട്ടിന്‌ ഐഎസ്‌എൽ പുതിയ സീസണിന്‌ പന്തുരുളുമ്പോൾ ബംഗളൂരു എഫ്‌സിയാണ്‌ എതിർപക്ഷത്ത്‌. കഴിഞ്ഞ സീസണിൽ ബംഗളൂരുവാണ്‌ പ്ലേ ഓഫിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയടച്ചത്‌. ആ കളി ഓർക്കാനിഷ്ടപ്പെടുന്ന രീതിയിലല്ല അവസാനിച്ചത്‌.ബംഗളൂരുവുമായുള്ള മത്സരത്തിനിടെ കളിക്കാരെയും വിളിച്ച്‌ കളംവിട്ടതിന്‌ കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ വിലക്കിലാണ്‌. നാല്‌ കളി കഴിഞ്ഞുമാത്രമേ തിരിച്ചെത്തുകയുള്ളൂ. സഹപരിശീലകൻ ഫ്രാങ്ക്‌ ദായുവെനാണ്‌ താത്കാലിക ചുമതല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡ്യുറൻഡ്‌ കപ്പിലെ പ്രകടനം മോശമായിരുന്നു. യുഎഇയിലെ സന്നാഹമത്സരങ്ങിലും അത്രകണ്ട്‌ ശോഭിച്ചില്ല. സഹൽ അബ്‌ദുൾ സമദ്‌, പ്രഭ്‌സുഖൻ സിങ്‌ ഗിൽ, ഇവാൻ കലിയുഷ്‌നി തുടങ്ങിയവർ ടീം വിട്ടു. യുവതാരങ്ങളിൽ മിടുക്കരായ കെ പി രാഹുലും ബ്രൈസ്‌ മിറാൻഡയും ഏഷ്യൻ ഗെയിംസിലാണ്‌. കളിക്കാരിൽ പലരും പൂർണമായും കായികക്ഷമത വീണ്ടെടുത്തില്ല.ടീമിലെ 29 അംഗങ്ങളിൽ 11 പേർ പുതുമുഖങ്ങളാണ്‌.

മറുവശത്ത്‌ സിമോൺ ഗ്രൈസൻ പരിശീലിപ്പിക്കുന്ന ബംഗളൂരു ടീമിലും മാറ്റങ്ങൾ ഏറെയുണ്ട്‌.മൂന്നുതവണ ഫൈനലിൽ കടന്നതാണ്‌ കഴിഞ്ഞ ഒമ്പതു വർഷത്തെ ചരിത്രത്തിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാനനേട്ടം. കഴിഞ്ഞ സീസണിൽ അഞ്ചാംസ്ഥാനക്കാരായി പ്ലേ ഓഫിലെത്തി.

Hot Topics

Related Articles